കടലമ്മേ തിരവീശി

കടലമ്മേ...തിരവീശി വരമമ്മേ വരമമ്മേ
കനിയണമേ...വരം പോലെൻ
കടലമ്മേ കടലമ്മേ
പൊന്നോടം തന്ന് വല പൊന്നാക്കി നിന്ന്
വരും നാളെല്ലാം
കടലിൻ മക്കളെ കാക്കേണം
ഈ കടലിൻ മക്കളേ പോറ്റേണം
അമ്മേ അമ്മേ അമ്മേ
അമ്മേ അമ്മേ അമ്മേ

മേലേ മാനം ചുവന്നിടും നേരം
നേരം നേരം നേരം നേരം
നിന്നെത്തേടിയെത്തുവോർ ഞങ്ങൾ
ഞങ്ങൾ ഞങ്ങൾ ഞങ്ങൾ ഞങ്ങൾ
ഏഴു കടൽ ദേവതയെ ഞങ്ങൾക്കെന്നാളും എപ്പോളും തുണ നീയേ
തുണ നീയേ
ചാകര തന്ന് ..ഓഹോഹോ
ചാളകൾ തന്ന് ...ഓഹോഹോ
നെമ്മീൻ തന്ന് ...ഓഹോഹോ
അരയന്റെ ചിരി കാണാൻ
ചിരി കണ്ട് മെയ് തെളിയാൻ
കുടിൽതോറും ചിരി കാണാൻ മുമ്പിൽ വന്നേ
തിരതല്ലും നെഞ്ചുകൾ ഒന്നായ് മാറണ
പൊന്നും നാളിൽ
ഓഹോ പൊന്നും നാളിൽ
(കടലമ്മേ..)

താഴെ ഭൂമി കറുത്തിടും നേരം
നേരം നേരം നേരം നേരം
നിന്നെ വിട്ടു പോരുവോർ ഞങ്ങൾ
ഞങ്ങൾ ഞങ്ങൾ ഞങ്ങൾ ഞങ്ങൾ
മുത്തണിയും നീരളമേ ഞങ്ങൾക്കുയിരും
ഉടലും നിൻ കടലാണേ..കടലാണേ
അയലയും തന്ന്.. ഓഹോഹോ
പരവയും തന്ന്.. ഓഹോഹോ
കോരയും തന്ന്.. ഓഹോഹോ
ചൂരയും തന്ന്.. ഓഹോഹോ
കടലോരം നിറ കൊള്ളാൻ
നിറ കൊണ്ട് മനം തുള്ളാൻ
മണൽ പോലെ മെയ് നിറയാൻ മുമ്പിൽ വന്നേ
തിരിയേന്തും കൈയ്യുകൾ ഒന്നായ് നീന്തണ പൊന്നും നാളിൽ
ഓഹോ പൊന്നും നാളിൽ
ഓഹോ പൊന്നും നാളിൽ
(കടലമ്മേ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Kadalamme thira veeshi

Additional Info

Year: 
1983

അനുബന്ധവർത്തമാനം