കാമുകി ഞാന്‍ നിത്യകാമുകി

കാമുകി ഞാന്‍ നിത്യകാമുകി ഞാൻ
അമൃതു വിളമ്പാൻ അരികിൽ വരുന്നൊരു
മോഹിനി ഞാൻ - മോഹിനി ഞാൻ
കാമുകി ഞാന്‍ നിത്യകാമുകി ഞാൻ

പ്രേമലഹരിയിൽ മുങ്ങും
രജനി കാമകലയുള്ള രജനീ
ലലലലലലലലാ
പ്രേമലഹരിയിൽ മുങ്ങും
രജനി കാമകലയുള്ള രജനീ
ഇന്നു വിടർത്തിയ പൂക്കളാലെ
നിനക്കൊരുക്കിയ തല്പമിതാ ഇതാ ഇതാ വരൂ
നിന്നിൽ എന്നെ നീ ഉണർത്താൻ വരൂ ഹാ..
(കാമുകി..)

സോമരസവുമായ് അണയും
നിമിഷം നൂറു ചിറകുള്ള നിമിഷം
ലലലലലലലലാ
സോമരസവുമായ് അണയും
നിമിഷം നൂറു ചിറകുള്ള നിമിഷം
നിൻ കരശീതളലാളനം ഏൽക്കാൻ
എന്റെ തനുവാം വീണയിതാ ഇതാ ഇതാ വരൂ
എന്നെ നിന്നിലായൊതുക്കാൻ വരൂ ഹാ..
(കാമുകി..)

Arabikkadal | Kamuki Njan song