അറബിക്കടലേ നീ സാക്ഷി

അറബിക്കടലേ നീ സാക്ഷി
അലിയും തീരമേ നീ സാക്ഷി
ഇരുഹൃദയങ്ങള്‍ ചേരുമ്പോള്‍
ഏതോ മൂകത വളരുമ്പോള്‍
അറബിക്കടലേ നീ സാക്ഷി
അലിയും തീരമേ നീ സാക്ഷി

കരയോടൊത്തു കളിക്കും തിരകള്‍
പറയാതെങ്ങോ അകലുന്നു
മയങ്ങും സ്‌മരണകള്‍ മനസ്സില്‍‌നിന്നും
മയങ്ങും സ്‌മരണകള്‍ മനസ്സില്‍‌നിന്നും
കടല്‍ക്കാക്കകളായ് ഉയരുന്നു
കടല്‍ക്കാക്കകളായ് ഉയരുന്നു
അറബിക്കടലേ നീ സാക്ഷി
അലിയും തീരമേ നീ സാക്ഷി

മൊഴികള്‍ തേടി ഇരുളിന്‍ നടയില്‍
മിഴികള്‍ തമ്മില്‍ ഇടയുമ്പോള്‍
മണ്ണിന്‍ മാറില്‍ അരുണിമ ചാര്‍ത്തി
മണ്ണിന്‍ മാറില്‍ അരുണിമ ചാര്‍ത്തി
പുതിയ പ്രഭാതം വിടരുമ്പോള്‍
പുതിയ പ്രഭാതം വിടരുമ്പോള്‍
അറബിക്കടലേ നീ സാക്ഷി
അലിയും തീരമേ നീ സാക്ഷി

Arabikkadal | Arabikkadale song