പഞ്ചാര മണലില്‍

പഞ്ചാര മണലില്‍
കാൽവിരൽ കൊണ്ടൊരു
പടം വരയ്ക്കും പെണ്ണാളേ
പുള്ളിച്ചേലയുടുത്തൊരുങ്ങി
സുന്ദരിയായ് വരുന്നോളേ
പഞ്ചാര മണലില്‍
കാൽവിരൽ കൊണ്ടൊരു
പടം വരയ്ക്കും പെണ്ണാളേ

മാലീമാലീ ഏലേലോ
ഏലേമാലി ഏലേലോ

നെറ്റിയിലെന്തിനു പൊട്ട്
നീ കരയുടെ ചന്ദനപ്പൊട്ടല്ലേ
മുടിയിലെന്തിന് പൂവ്
നിൻ ഉടലോ.. മുല്ലപ്പൂവല്ലേ
ഉടലോ..മുല്ലപ്പൂവല്ലേ
പൂവല്ലേ..പൂവല്ലേ..പൂവല്ലേ
പഞ്ചാര മണലില്‍
കാൽവിരൽ കൊണ്ടൊരു
പടം വരയ്ക്കും പെണ്ണാളേ

മാലീമാലീ ഏലേലോ
ഏലേമാലി ഏലേലോ

ചൂണ്ടലിടാതെ പിടിച്ചു നിൻ
കണ്ണിലെ കരിമീനെൻ മിഴിയാലേ
മുങ്ങാതെ ഞാൻ നേടും
നിൻ മാറിലെ..മണിമുത്തുകൾ
മാറിലെ മണിമുത്തുകൾ
മുത്തുകൾ..മുത്തുകൾ..മുത്തുകൾ
പഞ്ചാര മണലില്‍
കാൽവിരൽ കൊണ്ടൊരു
പടം വരയ്ക്കും പെണ്ണാളേ

Arabikkadal | Panjara Manalil song