അണിവാകച്ചാർത്തിൽ

അണിവാകച്ചാര്‍ത്തിൽ ഞാൻ ഉണര്‍ന്നൂ കണ്ണാ
മിഴിനീരിൽ കാളിന്ദി ഒഴുകീ കണ്ണാ(2)
അറുനാഴി എള്ളെണ്ണ ആടട്ടയോ
മറുജന്മ പൊടി മെയ്യിൽ അണിയട്ടയോ
തിരുമാറിൽ ശ്രീവത്സമാകട്ടയോ   ( അണിവാകച്ചാര്‍ത്തിൽ ..)

ഒരു ജന്മം കായാവായ് തീര്‍ന്നെങ്കിലും
മറുജന്മം പയ്യായി മേഞ്ഞെങ്കിലും (2)
യദുകുല കന്യാ വിരഹങ്ങൾ തേങ്ങുന്ന
യാമത്തിൽ രാധയായ് പൂത്തെങ്കിലും കൃഷ്ണാ…
ആ‍..ആ..ആ..
പ്രേമത്തിൻ ഗാഥകൾ തീര്‍ത്തെങ്കിലും
എന്റെ ഗുരുവായൂരപ്പാ നീ കണ്ണടച്ചൂ
കള്ളച്ചിരി ചിരിച്ചൂ പുല്ലാങ്കുഴൽ‍ വിളിച്ചൂ… ( അണിവാകച്ചാര്‍ത്തിൽ ..)

യമുനയിൽ ഓളങ്ങൾ നെയ്യുമ്പൊഴും
യദുകുല കാംബോജി മൂളുമ്പൊഴും ( 2 )
ഒരു നേരമെങ്കിലും നിന്റെ തൃപ്പാദങ്ങൾ
തഴുകുന്നപനിനീരായ് തീര്‍ന്നില്ലല്ലോ കൃഷ്ണ്ണാ…
ആ..ആ...ആ..
ഹൃദയത്തിൻ ശംഖിൽ ഞാൻ വാര്‍ന്നില്ലല്ലോ
അപ്പോഴും നീ കള്ള ചിരിചിരിച്ചൂ
അവിൽ പൊതിയഴിച്ചൂ പുണ്യം പങ്കുവച്ചൂ… ( അണിവാകച്ചാര്‍ത്തിൽ ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7.66667
Average: 7.7 (3 votes)
Anivaka charthil

Additional Info

അനുബന്ധവർത്തമാനം