ഓർമ്മകളിൽ തുമ്പി തുള്ളാൻ

 

ഓർമ്മകളിൽ തുമ്പി തുള്ളാൻ
ഓണമേ വരൂ
പൊന്നോണമേ വരൂ
ഓർമ്മകളിൽ വില്ലു കൊട്ടാൻ
ഓണമേ വരൂ
പൊന്നോണമേ വരൂ

കർക്കിടകക്കരിമുകിലുകൾ
തകിലുകൾ കൊട്ടിയൊഴി
ഞ്ഞക്കരയ്ക്കു തോണിയേറിപ്പോയ്
പോയ് പോയ് പോയ്
തോണിയേറിപ്പോയ്

കടവത്തെ ചെങ്കല്ലിൻ
പടവുകളിൽ ചോടു വെച്ചു
നടയഴകാർന്നവൾ വന്നൂ
തിരു നടയിലവൾ വന്നു നിന്നൂ
മഞ്ഞളിലക്കുറി ചാർത്തി
മലർ നെറ്റിയിൽ മംഗല്യ
കുങ്കുമശ്രീതിലകം ചാർത്തി
ആവണി തൻ പൊൻ മകള്
പൂവിൽ നിന്നൊരു പൂവു പോലേ
ആകാശപ്പൊന്നാലില പോലെ

തറവാട്ടു പൂമുഖത്തളമൊരുക്കേണം
നിറതിരി വിളക്കു വേണം ഒരു
നടുമലർ വിളക്കു വേനം
ചിതലരിച്ചെന്നാലും
ചിത്തിരത്തൂണിന്മേൽ
പുതിയ കതിർക്കുല വേണം
നല്ല പുന്നെൽക്കതിർക്കുല വ്വേണം

മൺ കുടത്തിൽ താളമിട്ട്
വില്ലു കൊട്ടി ശ്രുതി മീട്ടി
പണ്ടത്തെ കഥ പാടേണം
ഇല്ലായ്മ വല്ലായ്മ മുള്ളുകൾ പാകിയൊ
രില്ലത്തിൻ മുറ്റത്തെ
പൂക്കാത്ത മാവിന്റെ
കാണാത്തൊരൂഞ്ഞാലിൽ
താണിരുന്നാടാൻ വാ
താളത്തിലാടാൻ വാ

മാവേലിത്തമ്പുരാൻ
വാണൊരു കാലത്തെ
മാളോരേ മണ്ണിലെ
പാട്ടും പഴം ചൊല്ലും
പാലും പഴം ചേർത്തു
കൂട്ടിക്കുഴച്ചിട്ടു
പായസച്ചോറാക്കി
പാവങ്ങൾക്കുണ്ണാൻ താ
ആവണിമോളേ വാ
ആരോമൽക്കൊടിയേ വാ
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ormakalil thumbi thullan

Additional Info

ഗാനശാഖ: 

അനുബന്ധവർത്തമാനം