രാഘവ പറമ്പിൻ്റെ ആത്മാവിൽ

 

രാഘവ പറമ്പിൻ്റെ ആത്മാവിൽ ഒരു ചിതയിന്നും എരിയുന്നു  
ഇന്നും മായാത്തൊരാ പാദ മുദ്രകളിൽ 
അശ്രു പുഷ്‌പാഞ്‌ജലി തൂകിടുന്നൂ 
(രാഘവ പറമ്പിൻ്റെ ആത്മാവിൽ...)

വിപ്ലവ ചെങ്കൊടി വാനിൽ ഉയർത്തിയോരാ-
ഗ്രാമ ഭൂവിന്റെ പാട്ടുകാരൻ 
വീണയിൽ ഉണർത്തിയ സർഗ്ഗ സംഗീതത്തിൽ 
സ്വർഗ്ഗം പോലും സ്വയം മറന്നു 
ദേവ രാജസദസ്സിലെ ഗന്ധർവ 
കളകണ്ഠം പോലുമാ ഗാനങ്ങൾ ഏറ്റുപാടി..
ആ....ആ.....ആ.....

കവിതതൻ  കദളീ വനത്തിലെ 
കല്യാണ സൗഗന്ധികങ്ങളെ തൊട്ടുണർത്തി 
കാവ്യ ദേവതയുടെ കവരിയിലണിയിച്ചു 
അവളെ അനുപമയാക്കി
ഒരു തുലാമാസ പുലർവേളയിൽ 
തന്റെ വീണയുമായവൻ തിരിച്ചുപോയി 
ഇന്നുമാ സ്മരണയ്ക്കു മുന്നിൽ നിശബ്ദമായ് 
കൈരളി കൊളുത്തുന്നു നറുതിരി...(2)
(രാഘവ പറമ്പിൻ്റെ ആത്മാവിൽ...)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Raghava Parambinte Aathmavil

Additional Info

Lyrics Genre: 
ഗാനശാഖ: 

അനുബന്ധവർത്തമാനം