ആദ്യദർശനം മറന്നുവോ

 

ആദ്യദർശനം മറന്നുവോ
ആദ്യസ്പർശനം മറന്നുവോ
ആദ്യചുംബനം അമൃതചുംബനം
അധരചുംബനം മറന്നോ
(ആദ്യ...)

ആദ്യമടുത്തപ്പോൾ എന്നോടു ചോദിച്ച
ചോദ്യം മത്സഖീ മറന്നുവോ
അന്നേരം ചെവിയിൽ മറ്റാരും കേൾക്കാതെ
കിന്നാരം പറഞ്ഞതും ഓർക്കുന്നോ
(ആദ്യ...)


കതിർമണ്ഡപത്തിലെ കരബന്ധനത്തിൽ
കയ്യിൽ നുള്ളിയതും ഓർക്കുന്നോ
മണിയറ വാതിലടച്ചപ്പോൾ നാണിച്ചു
മാറിക്കളഞ്ഞതും ഓർക്കുന്നോ
(ആദ്യ....‌)