പ്രശാന്ത് പിള്ള
സംഗീത സംവിധായകൻ. 1981 സെപ്റ്റംബറിൽ മഹാരാഷ്ട്രയിലെ പൂനെയിൽ ജനിച്ചു. ചെന്നൈയിൽ നിന്നും സൗണ്ട് എഞ്ചിനീയറിംഗ് കോഴ്സ് കഴിഞ്ഞതിനുശേഷം പ്രശാന്ത് എ ആർ റഹ്മാന്റെ കീഴിൽ കുറച്ചുകാലം വർക്ക് ചെയ്തു. അതിനുശേഷം അദ്ദേഹം പൂനെയിൽ താമസമാക്കി. പരസ്യങ്ങൾക്ക് ജിംഗിൾ ചെയ്തും ഷോർട്ട് ഫിലിമുകൾക്ക് മ്യൂസിക് ചെയ്തും അദ്ദേഹം തന്റെ കരിയർ ആരംഭിച്ചു. 2004-ൽ റേഡിയൊ ജിംഗിൾ ചെയ്യാൻ കഴിഞ്ഞത് അദ്ദേഹത്തിന് കൂടുതൽ അവസരങ്ങൾ ലഭിയ്ക്കാൻ കാരണമായി.
തുടർന്ന് റേഡിയോയ്ക്കും ടെലിവിഷനും വേണ്ടി നിരവധി ജിംഗിൾസ് ചെയ്തു. 2007-ൽ ബിജോയ് നമ്പ്യാരുടെ ഷോർട്ട് ഫിലിം രാഹു- വിന് മ്യൂസിക് ചെയ്തു. ആ സൗണ്ട് ട്രാക്ക് പ്രശാന്ത് പിള്ളൈയുടെ ഏറ്റവും മികച്ച വർക്കുകളിലൊന്നായിരുന്നു. അത് പിന്നീട് സിറ്റി ഓഫ് ഗോഡ് എന്ന മലയാള ചിത്രത്തിലുപയോഗിച്ചു. പ്രശാന്ത് പിള്ള സംഗീത സംവിധാനം ചെയ്ത ആദ്യ സിനിമ 2010-ൽ ഇറങ്ങിയ ലിജോ ജോസ് പെല്ലിശ്ശേരിയുടെ നായകൻ ആയിരുന്നു. 2011-ൽ ലിജോയുടെ തന്നെ ചിത്രമായ സിറ്റി ഓഫ് ഗോഡ്-നുവേണ്ടി സംഗീതം ചെയ്തു. 2011-ൽ ബിജോയ് നമ്പ്യാർ സംവിധനം ചെയ്ത ബോളീവുഡ് സിനിമ Shaitan- നുവേണ്ടി സംഗീതസംവിധാനം ചെയ്തു. 2013-ൽ ബിജോയ് നമ്പ്യാരുടെ ബോളീവുഡ് ചിത്രമായ David- ന് സംഗീതം നൽകി. 2013-ൽ ആമേൻ എന്ന സിനിമയ്ക്ക് പ്രശാന്ത്പിള്ള സംഗീതം നിർവഹിച്ച ഗാനങ്ങൾ നിരൂപക പ്രശംസനേടുകയും ഗാനാസ്വാദകർക്കിടയിൽ പോപ്പുലറാകുകയും ചെയ്തു.
മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി നാല്പതോളം ചിത്രങ്ങൾക്ക് പ്രശാന്ത് പിള്ളൈ സംഗീതം നൽകിയിട്ടുണ്ട്. Om Ganeshaya Namaha, Amhi Puneri എന്നീ ആൽബങ്ങളൂം ചെയ്തിട്ടുണ്ട്.
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|---|---|---|---|---|
നി കൊ ഞ ച | നി കൊ ഞാ ചാ | റഫീക്ക് അഹമ്മദ് | പ്രശാന്ത് പിള്ള | 2013 | |
പുതിയ പുതിയ | റോക്ക്സ്റ്റാർ | ശബരീഷ് വർമ്മ | പ്രശാന്ത് പിള്ള | 2015 | |
ഷക്കീല ഷക്കീല | ഡബിൾ ബാരൽ | പ്രശാന്ത് പിള്ള, കെ എസ് കൃഷ്ണൻ | പ്രശാന്ത് പിള്ള | 2015 | |
സ്പിരിറ്റ് ഓഫ് ആമേൻ | ആമേൻ | കാവാലം നാരായണപ്പണിക്കർ | പ്രശാന്ത് പിള്ള | 2013 |
ഗാനരചന
പ്രശാന്ത് പിള്ള എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
ദോ നൈന (ട്രെയിലർ വേർഷൻ) | അങ്കമാലി ഡയറീസ് | പ്രശാന്ത് പിള്ള | വി ശ്രീകുമാർ | 2017 | |
ബം ആട്ടം | ഡബിൾ ബാരൽ | പ്രശാന്ത് പിള്ള | കെ എസ് കൃഷ്ണൻ | 2015 | |
ഷക്കീല ഷക്കീല | ഡബിൾ ബാരൽ | പ്രശാന്ത് പിള്ള | ഗഗൻ ബദരിയ, പ്രശാന്ത് പിള്ള | 2015 |
സംഗീതം
സ്കോർ
പശ്ചാത്തല സംഗീതം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
അങ്കമാലി ഡയറീസ് | ലിജോ ജോസ് പെല്ലിശ്ശേരി | 2017 |
അനുരാഗ കരിക്കിൻ വെള്ളം | ഖാലിദ് റഹ്മാൻ | 2016 |
ഉണ്ട | ഖാലിദ് റഹ്മാൻ | 2019 |
ഏഴ് സുന്ദര രാത്രികൾ | ലാൽ ജോസ് | 2013 |
ചന്ദ്രേട്ടൻ എവിടെയാ | സിദ്ധാർത്ഥ് ഭരതൻ | 2015 |
ഡബിൾ ബാരൽ | ലിജോ ജോസ് പെല്ലിശ്ശേരി | 2015 |
നിദ്ര | സിദ്ധാർത്ഥ് ഭരതൻ | 2012 |
പ്യാലി | ബബിത മാത്യു, റിൻ | 2022 |
ബോംബെ മാർച്ച് 12 | ബാബു ജനാർദ്ദനൻ | 2011 |
മൂൺവാക്ക് | എ കെ വിനോദ് | 2021 |
സക്കറിയായുടെ ഗർഭിണികൾ | അനീഷ് അൻവർ | 2013 |
സാജൻ ബേക്കറി സിൻസ് 1962 | അരുൺ ചന്തു | 2021 |
സിറ്റി ഓഫ് ഗോഡ് | ലിജോ ജോസ് പെല്ലിശ്ശേരി | 2011 |
സോളോ | ബിജോയ് നമ്പ്യാർ | 2017 |
Music Programmer
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
അങ്കമാലി ഡയറീസ് | ലിജോ ജോസ് പെല്ലിശ്ശേരി | 2017 |
അനുരാഗ കരിക്കിൻ വെള്ളം | ഖാലിദ് റഹ്മാൻ | 2016 |
ഉണ്ട | ഖാലിദ് റഹ്മാൻ | 2019 |
സാജൻ ബേക്കറി സിൻസ് 1962 | അരുൺ ചന്തു | 2021 |
Music Arranger
സിനിമ | സംവിധാനം | വര്ഷം |
---|---|---|
സാജൻ ബേക്കറി സിൻസ് 1962 | അരുൺ ചന്തു | 2021 |
Edit History of പ്രശാന്ത് പിള്ള
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
29 Jan 2021 - 11:53 | Santhoshkumar K | |
15 Jan 2021 - 19:50 | admin | Comments opened |
14 Mar 2020 - 12:15 | Santhoshkumar K | പ്രൊഫൈൽ വിവരങ്ങൾ ചെയ്തിട്ടുണ്ട്. |
23 Jan 2015 - 13:23 | Neeli | added artist field |
26 Aug 2014 - 10:24 | Neeli | |
10 Apr 2010 - 12:49 | ജിജാ സുബ്രഹ്മണ്യൻ |