നെടുമുടി വേണു
മലയാള ചലച്ചിത്ര നടൻ. മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ നടൻമാരിൽ ഒരാളാണ് കേശവൻ വേണുഗോപാലൻ നായർ എന്ന നെടുമുടി വേണു. 1948 മെയ് 22ന് ആലപ്പുഴയിലെ നെടുമുടി എന്ന ഗ്രാമത്തിൽ കുഞ്ഞിക്കുട്ടിയമ്മയുടേയും പി കെ കേശവൻ പിള്ളയുടേയും പുത്രനായി ജനിച്ചു. എൻ എസ് എസ് ഹൈസ്കൂൾ നെടുമുടി, സെന്റ് മേരീസ് ഹൈസ്കൂൾ ചമ്പക്കുളം എന്നിവിടങ്ങളിലായിരുന്നു, വേണുവിന്റെ സ്കൂൾ വിദ്യാഭ്യാസം.ആലപ്പുഴ എസ് ഡി കോളജിൽ നിന്ന് ബിരുദത്തിനു ശേഷം കലാകൗമുദിയിൽ അല്പ്പകാലം പത്രപവർത്തകനായി ജോലി ചെയ്തിരുന്നു. കുറച്ചുകാലം പാരലൽ കോളേജ് അദ്ധ്യാപകനായും അദ്ദേഹം ജോലിചെയ്തിട്ടുണ്ട്.
വിദ്യാഭ്യാസകാലത്തുതന്നെ കലാസാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു. കാവാലം നാരായണപണിക്കരുടെ നാടകങ്ങളിലൂടെയാണ് നെടുമുടിവേണു തന്റെ അഭിനയജീവിതത്തിനു തുടക്കമിടുന്നത്. കാവാലത്തിന്റെ നാടകങ്ങളിലെ ഒരു പ്രധാന നടനായി അദ്ദേഹം ധാരാളം വേദികളിൽ തന്റെ അഭിനയമികവ് കാഴ്ചവെച്ചു. തിരുവനന്തപുരത്ത് താമസിച്ചിരുന്ന സമയത്ത് അരവിന്ദൻ, പത്മരാജൻ, ഭരത്ഗോപി എന്നിവരുമായുള്ള സൗഹൃദം നെടുമുടിയ്ക്ക് സിനിമയിലേയ്ക്കുള്ള വഴിതുറന്നുകൊടുത്തു. 1978 -ൽ ജി അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന സിനിമയിലൂടെ മലയാളസിനിമയിലേക്ക് അദ്ദേഹം കടന്നു വന്നു. ഭരതന്റെ ആരവം എന്ന സിനിമയിലെ നെടുമുടി വേണുവിന്റെ വേഷം വളരെ ശ്രദ്ധിയ്ക്കപ്പെട്ടു. തുടർന്ന് വിടപറയും മുൻപേ, തേനും വയമ്പും, പാളങ്ങൾ, കള്ളൻപവിത്രൻ, ആലോലം, അപ്പുണ്ണി, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം.. എന്നിങ്ങനെ വ്യത്യസ്ഥ സിനിമകളിൽ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു. 500 ൽ അധികം സിനിമകളിൽ നെടുമുടിവേണു അഭിനയിച്ചിട്ടുണ്ട്.
കാറ്റത്തെ കിളിക്കൂട്, ഒരു കഥ ഒരു നുണക്കഥ, സവിധം, തുടങ്ങി എട്ടു ചിത്രങ്ങൾക്ക് കഥയെഴുതുകയും, പൂരം എന്ന ചലച്ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു.1991ൽ ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കി. 2004 ൽ ദേശീയ ജൂറിയുടെ പ്രത്യേക പരാമർശത്തിനും അർഹനായി.1981,87,2003 എന്ന വർഷങ്ങളിൽ മികച്ച നടനുള്ള സംസ്ഥാന അവാർഡും കരസ്ഥമാക്കി. മലയാളം കൂടാതെ ചില തമിഴ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച് ഒക്ടോബർ 11, 2021 ന് നിര്യാതനായി.
ടി ആർ സുശീലയാണ് ഭാര്യ. ഉണ്ണി ഗോപാൽ, കണ്ണൻ ഗോപാൽ എന്നിവരാണ് മക്കൾ.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
പൂരം | നെടുമുടി വേണു | 1989 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
കമലദളം | വേലായുധൻ | സിബി മലയിൽ | 1992 |
ധ്വനി | ശേഖരൻ | എ ടി അബു | 1988 |
മിഥുനം | ചേറക്കോടൻ സ്വാമി | പ്രിയദർശൻ | 1993 |
സർഗം | ഭാഗവതർ | ടി ഹരിഹരൻ | 1992 |
എന്നെന്നും കണ്ണേട്ടന്റെ | വല്യമ്മാവൻ | ഫാസിൽ | 1986 |
ചില്ല് | ജോസ് ജോർജ് | ലെനിൻ രാജേന്ദ്രൻ | 1982 |
ആരണ്യകം | ടി ഹരിഹരൻ | 1988 | |
ധനം | സിബി മലയിൽ | 1991 | |
തേനും വയമ്പും | രവി | പി അശോക് കുമാർ | 1981 |
അയാൾ കഥയെഴുതുകയാണ് | ഡോക്ടർ | കമൽ | 1998 |
പുള്ളിമാൻ | രാമേട്ടൻ | അനിൽ കെ നായർ | 2010 |
അക്കരെ നിന്നൊരു മാരൻ | കെ പി തങ്കപ്പൻ നായർ | ഗിരീഷ് | 1985 |
അയൽവാസി ഒരു ദരിദ്രവാസി | ശശിധരൻ | പ്രിയദർശൻ | 1986 |
അഴിയാത്ത ബന്ധങ്ങൾ | ഉണ്ണികൃഷ്ണൻ | ജെ ശശികുമാർ | 1985 |
ഈ ലോകം ഇവിടെ കുറെ മനുഷ്യർ | സഖാവ് | പി ജി വിശ്വംഭരൻ | 1985 |
ഈ തണലിൽ ഇത്തിരി നേരം | പി ജി വിശ്വംഭരൻ | 1985 | |
അക്കരെയക്കരെയക്കരെ | ശിവദാസ മേനോൻ | പ്രിയദർശൻ | 1990 |
അപ്പു | ചാണ്ടിക്കുഞ്ഞ് ആശാൻ | ഡെന്നിസ് ജോസഫ് | 1990 |
ചാമ്പ്യൻ തോമസ് | റെക്സ് ജോർജ് | 1990 | |
ഡോക്ടർ പശുപതി | ഉണ്ണിക്കണ്ണൻ നായർ | ഷാജി കൈലാസ് | 1990 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
അമ്പട ഞാനേ | ആന്റണി ഈസ്റ്റ്മാൻ | 1985 |
പണ്ടു പണ്ടൊരു രാജകുമാരി | വിജി തമ്പി | 1992 |
ആലവട്ടം | രാജു അംബരൻ | 1993 |
ഒരു കടങ്കഥ പോലെ | ജോഷി മാത്യു | 1993 |
അങ്ങനെ ഒരവധിക്കാലത്ത് | മോഹൻ | 1999 |
താളവട്ടം | പ്രിയദർശൻ | 1986 |
ശ്രുതി | മോഹൻ | 1987 |
പൂരം | നെടുമുടി വേണു | 1989 |
കാറ്റത്തെ കിളിക്കൂട് | ഭരതൻ | 1983 |
രസം | രാജീവ് നാഥ് | 2015 |
തീർത്ഥം | മോഹൻ | 1987 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
കാവേരി | രാജീവ് നാഥ് | 1986 |
അങ്ങനെ ഒരവധിക്കാലത്ത് | മോഹൻ | 1999 |
ആരോഹണം | എ ഷെറീഫ് | 1980 |
പൂരം | നെടുമുടി വേണു | 1989 |
രസം | രാജീവ് നാഥ് | 2015 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
കാവേരി | രാജീവ് നാഥ് | 1986 |
ആരോഹണം | എ ഷെറീഫ് | 1980 |
പൂരം | നെടുമുടി വേണു | 1989 |
രസം | രാജീവ് നാഥ് | 2015 |
ആലപിച്ച ഗാനങ്ങൾ
ഗാനരചന
നെടുമുടി വേണു എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
മാന്യശ്രീ വിശ്വാമിത്രാ - ബാലെ | ധീം തരികിട തോം | നെടുമുടി വേണു | നെടുമുടി വേണു, കോറസ് | 1986 | |
ആരിവനാരിവന് രാക്ഷസവീരരെ - ബാലെ | ധീം തരികിട തോം | നെടുമുടി വേണു | നെടുമുടി വേണു, കോറസ് | 1986 | |
പണ്ടമാണു നീ - ബാലെ | ധീം തരികിട തോം | നെടുമുടി വേണു | നെടുമുടി വേണു, കോറസ് | 1986 |
സംഗീതം
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
മാന്യശ്രീ വിശ്വാമിത്രാ - ബാലെ | ധീം തരികിട തോം | നെടുമുടി വേണു | നെടുമുടി വേണു, കോറസ് | 1986 | |
ആരിവനാരിവന് രാക്ഷസവീരരെ - ബാലെ | ധീം തരികിട തോം | നെടുമുടി വേണു | നെടുമുടി വേണു, കോറസ് | 1986 | |
പണ്ടമാണു നീ - ബാലെ | ധീം തരികിട തോം | നെടുമുടി വേണു | നെടുമുടി വേണു, കോറസ് | 1986 |
മേക്കപ്പ്
ചമയം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
കഴകം | എം പി സുകുമാരൻ നായർ | 1995 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
വെങ്കലം | ഭരതൻ | 1993 |
സുഖമോ ദേവി | വേണു നാഗവള്ളി | 1986 |
വെള്ളാനകളുടെ നാട് | പ്രിയദർശൻ | 1988 |
വിറ്റ്നസ് | വിജി തമ്പി | 1988 |
വടക്കുനോക്കിയന്ത്രം | ശ്രീനിവാസൻ | 1989 |
ദേവസ്പർശം | വി ആർ ഗോപിനാഥ് | 2018 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
സിനിമ | സംവിധാനം | വര്ഷം | ശബ്ദം സ്വീകരിച്ചത് |
---|---|---|---|
കാഞ്ചനസീത | ജി അരവിന്ദൻ | 1978 | കൃഷ്ണൻ |
അവാർഡുകൾ
Edit History of നെടുമുടി വേണു
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
25 Feb 2022 - 10:53 | Achinthya | |
19 Feb 2022 - 12:04 | Achinthya | |
13 Oct 2021 - 11:27 | Santhoshkumar K | |
11 Oct 2021 - 14:13 | VishnuB | |
22 Aug 2021 - 19:47 | lekha vijay | |
18 Aug 2021 - 22:51 | lekha vijay | |
18 Aug 2021 - 21:25 | lekha vijay | |
4 Dec 2020 - 11:44 | Santhoshkumar K | |
13 Nov 2020 - 07:42 | admin | Converted dob to unix format. |
19 Feb 2019 - 12:39 | Santhoshkumar K |
- 1 of 2
- അടുത്തതു് ›