നെടുമുടി വേണു
മലയാള ചലച്ചിത്ര നടൻ. മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ നടൻമാരിൽ ഒരാളാണ് കേശവൻ വേണുഗോപാലൻ നായർ എന്ന നെടുമുടി വേണു. 1948 മെയ് 22ന് ആലപ്പുഴയിലെ നെടുമുടി എന്ന ഗ്രാമത്തിൽ കുഞ്ഞിക്കുട്ടിയമ്മയുടേയും പി കെ കേശവൻ പിള്ളയുടേയും പുത്രനായി ജനിച്ചു. എൻ എസ് എസ് ഹൈസ്കൂൾ നെടുമുടി, സെന്റ് മേരീസ് ഹൈസ്കൂൾ ചമ്പക്കുളം എന്നിവിടങ്ങളിലായിരുന്നു, വേണുവിന്റെ സ്കൂൾ വിദ്യാഭ്യാസം.ആലപ്പുഴ എസ് ഡി കോളജിൽ നിന്ന് ബിരുദത്തിനു ശേഷം കലാകൗമുദിയിൽ അല്പ്പകാലം പത്രപവർത്തകനായി ജോലി ചെയ്തിരുന്നു. കുറച്ചുകാലം പാരലൽ കോളേജ് അദ്ധ്യാപകനായും അദ്ദേഹം ജോലിചെയ്തിട്ടുണ്ട്.
വിദ്യാഭ്യാസകാലത്തുതന്നെ കലാസാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു. കാവാലം നാരായണപണിക്കരുടെ നാടകങ്ങളിലൂടെയാണ് നെടുമുടിവേണു തന്റെ അഭിനയജീവിതത്തിനു തുടക്കമിടുന്നത്. കാവാലത്തിന്റെ നാടകങ്ങളിലെ ഒരു പ്രധാന നടനായി അദ്ദേഹം ധാരാളം വേദികളിൽ തന്റെ അഭിനയമികവ് കാഴ്ചവെച്ചു. തിരുവനന്തപുരത്ത് താമസിച്ചിരുന്ന സമയത്ത് അരവിന്ദൻ, പത്മരാജൻ, ഭരത്ഗോപി എന്നിവരുമായുള്ള സൗഹൃദം നെടുമുടിയ്ക്ക് സിനിമയിലേയ്ക്കുള്ള വഴിതുറന്നുകൊടുത്തു. 1978 -ൽ ജി അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന സിനിമയിലൂടെ മലയാളസിനിമയിലേക്ക് അദ്ദേഹം കടന്നു വന്നു. ഭരതന്റെ ആരവം എന്ന സിനിമയിലെ നെടുമുടി വേണുവിന്റെ വേഷം വളരെ ശ്രദ്ധിയ്ക്കപ്പെട്ടു. തുടർന്ന് വിടപറയും മുൻപേ, തേനും വയമ്പും, പാളങ്ങൾ, കള്ളൻപവിത്രൻ, ആലോലം, അപ്പുണ്ണി, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം.. എന്നിങ്ങനെ വ്യത്യസ്ഥ സിനിമകളിൽ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു. 500 ൽ അധികം സിനിമകളിൽ നെടുമുടിവേണു അഭിനയിച്ചിട്ടുണ്ട്.
കാറ്റത്തെ കിളിക്കൂട്, ഒരു കഥ ഒരു നുണക്കഥ, സവിധം, തുടങ്ങി എട്ടു ചിത്രങ്ങൾക്ക് കഥയെഴുതുകയും, പൂരം എന്ന ചലച്ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു.1991ൽ ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കി. 2004 ൽ ദേശീയ ജൂറിയുടെ പ്രത്യേക പരാമർശത്തിനും അർഹനായി.1981,87,2003 എന്ന വർഷങ്ങളിൽ മികച്ച നടനുള്ള സംസ്ഥാന അവാർഡും കരസ്ഥമാക്കി. മലയാളം കൂടാതെ ചില തമിഴ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച് ഒക്ടോബർ 11, 2021 ന് നിര്യാതനായി.
ടി ആർ സുശീലയാണ് ഭാര്യ. ഉണ്ണി ഗോപാൽ, കണ്ണൻ ഗോപാൽ എന്നിവരാണ് മക്കൾ.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
പൂരം | നെടുമുടി വേണു | 1989 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
അകലങ്ങളിൽ | സേതു | ജെ ശശികുമാർ | 1986 |
അക്കരെ | ജോണി | കെ എൻ ശശിധരൻ | 1984 |
അക്കരെ നിന്നൊരു മാരൻ | കെ പി തങ്കപ്പൻ നായർ | ഗിരീഷ് | 1985 |
അക്കരെയക്കരെയക്കരെ | ശിവദാസ മേനോൻ | പ്രിയദർശൻ | 1990 |
അഗ്രജൻ | ഡെന്നിസ് ജോസഫ് | 1995 | |
അങ്കിൾ ബൺ | ജയിംസ്കുട്ടി ചാക്കോ | ഭദ്രൻ | 1991 |
അങ്ങനെ ഒരവധിക്കാലത്ത് | മോഹൻ | 1999 | |
അച്ചുവേട്ടന്റെ വീട് | അച്യുതൻ കുട്ടി | ബാലചന്ദ്ര മേനോൻ | 1987 |
അച്ഛന്റെ ആൺമക്കൾ | മാധവ മേനോൻ | ചന്ദ്രശേഖരൻ | 2012 |
അഞ്ചാരേം ഒന്നും ആറര കുഞ്ചറിയേ ഒന്ന് മാറടാ | കലേഷ് നേത്ര | 2017 | |
അത്തം ചിത്തിര ചോതി | എ ടി അബു | 1986 | |
അധോലോകം | തേവലക്കര ചെല്ലപ്പൻ | 1988 | |
അനഘ | ബാബു നാരായണൻ | 1989 | |
അനന്തഭദ്രം | അമ്മാവൻ | സന്തോഷ് ശിവൻ | 2005 |
അന്തിപ്പൊൻ വെട്ടം | കുറുപ്പ് മാഷ് | നാരായണൻ | 2008 |
അപാരത | മേനോൻ | ഐ വി ശശി | 1992 |
അപ്പു | ചാണ്ടിക്കുഞ്ഞ് ആശാൻ | ഡെന്നിസ് ജോസഫ് | 1990 |
അപ്പുണ്ണി | അപ്പുണ്ണി | സത്യൻ അന്തിക്കാട് | 1984 |
അമൃതം | സിബി മലയിൽ | 2004 | |
അമൃതഗീതം | മോഹൻ | ബേബി | 1982 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
അങ്ങനെ ഒരവധിക്കാലത്ത് | മോഹൻ | 1999 |
അമ്പട ഞാനേ | ആന്റണി ഈസ്റ്റ്മാൻ | 1985 |
ആലവട്ടം | രാജു അംബരൻ | 1993 |
ഒരു കടങ്കഥ പോലെ | ജോഷി മാത്യു | 1993 |
കാറ്റത്തെ കിളിക്കൂട് | ഭരതൻ | 1983 |
താളവട്ടം | പ്രിയദർശൻ | 1986 |
തീർത്ഥം | മോഹൻ | 1987 |
പണ്ടു പണ്ടൊരു രാജകുമാരി | വിജി തമ്പി | 1992 |
പൂരം | നെടുമുടി വേണു | 1989 |
രസം | രാജീവ് നാഥ് | 2015 |
ശ്രുതി | മോഹൻ | 1987 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
അങ്ങനെ ഒരവധിക്കാലത്ത് | മോഹൻ | 1999 |
ആരോഹണം | എ ഷെറീഫ് | 1980 |
കാവേരി | രാജീവ് നാഥ് | 1986 |
പൂരം | നെടുമുടി വേണു | 1989 |
രസം | രാജീവ് നാഥ് | 2015 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ആരോഹണം | എ ഷെറീഫ് | 1980 |
കാവേരി | രാജീവ് നാഥ് | 1986 |
പൂരം | നെടുമുടി വേണു | 1989 |
രസം | രാജീവ് നാഥ് | 2015 |
ആലപിച്ച ഗാനങ്ങൾ
ഗാനരചന
നെടുമുടി വേണു എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
ആരിവനാരിവന് രാക്ഷസവീരരെ - ബാലെ | ധീം തരികിട തോം | നെടുമുടി വേണു | നെടുമുടി വേണു, കോറസ് | 1986 | |
പണ്ടമാണു നീ - ബാലെ | ധീം തരികിട തോം | നെടുമുടി വേണു | നെടുമുടി വേണു, കോറസ് | 1986 | |
മാന്യശ്രീ വിശ്വാമിത്രാ - ബാലെ | ധീം തരികിട തോം | നെടുമുടി വേണു | നെടുമുടി വേണു, കോറസ് | 1986 |
സംഗീതം
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
ആരിവനാരിവന് രാക്ഷസവീരരെ - ബാലെ | ധീം തരികിട തോം | നെടുമുടി വേണു | നെടുമുടി വേണു, കോറസ് | 1986 | |
പണ്ടമാണു നീ - ബാലെ | ധീം തരികിട തോം | നെടുമുടി വേണു | നെടുമുടി വേണു, കോറസ് | 1986 | |
മാന്യശ്രീ വിശ്വാമിത്രാ - ബാലെ | ധീം തരികിട തോം | നെടുമുടി വേണു | നെടുമുടി വേണു, കോറസ് | 1986 |
മേക്കപ്പ്
ചമയം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
കഴകം | എം പി സുകുമാരൻ നായർ | 1995 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ദേവസ്പർശം | വി ആർ ഗോപിനാഥ് | 2018 |
വടക്കുനോക്കിയന്ത്രം | ശ്രീനിവാസൻ | 1989 |
വിറ്റ്നസ് | വിജി തമ്പി | 1988 |
വെങ്കലം | ഭരതൻ | 1993 |
വെള്ളാനകളുടെ നാട് | പ്രിയദർശൻ | 1988 |
സുഖമോ ദേവി | വേണു നാഗവള്ളി | 1986 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
സിനിമ | സംവിധാനം | വര്ഷം | ശബ്ദം സ്വീകരിച്ചത് |
---|---|---|---|
കാഞ്ചനസീത | ജി അരവിന്ദൻ | 1978 | കൃഷ്ണൻ |
അവാർഡുകൾ
Edit History of നെടുമുടി വേണു
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
19 Feb 2019 - 12:38 | Santhoshkumar K | പ്രൊഫൈൽ ചേർത്തു. |
20 Jul 2018 - 11:53 | Santhoshkumar K | |
5 Feb 2015 - 13:39 | Neeli | added artist fields |
22 May 2013 - 09:52 | nanz | |
19 Dec 2010 - 08:25 | Kiranz | |
13 Sep 2010 - 21:58 | Kiranz | |
13 Sep 2010 - 21:49 | Kiranz | |
13 Sep 2010 - 21:14 | Kiranz | |
26 Feb 2009 - 23:07 | tester |
- മുൻപത്തേതു്
- 2 of 2