പണ്ടമാണു നീ - ബാലെ

പണ്ടമാണു നീ പണയപ്പണ്ടമാണു നീ
പണ്ടമാണു നീ പണയപ്പണ്ടമാണു നീ
ദാസിയാണു നീ വെറും ദാസിയാണു നീ
ദാസിയാണു നീ വെറും ദാസിയാണു നീ
വിടുകയില്ല വിടുകയില്ല കൊടിയ കുലടയെ
തടിയടിച്ചു പടിയടച്ചു വഴിയിലാക്കിടും
ഇവളെ വഴിയിലാക്കിടും

കൊല്ലിടും ദുഷ്ടനാം നിന്നെ ദുര്യോധനാ
കാന്തെഴും ഭീമസേനൻ
നെഞ്ചകം കീറിയാ ചോരയെടുത്തെന്റെ
വാർമുടി കെട്ടിയൊതുക്കും ദുശ്ശാസനാ
ശക്തനാം ഭീമസേനൻ
ഭീമസേനൻ ഭീമസേനൻ

വഞ്ചകൻമാരിവർ അഞ്ചുപേരും
അഞ്ചാതെ നോക്കിനിൽക്കെ
നാണം കെട്ടി തഞ്ചാതെ നോക്കിനിൽക്കെ
ആഹഹാ വഞ്ചകൻമാരിവർ അഞ്ചുപേരും
അഞ്ചാതെ നോക്കിനിൽക്കെ
അയ്യയ്യേ അഞ്ചാതെ നോക്കിനിൽക്കെ
പാഞ്ചാലി തന്നുടെ പൂഞ്ചേലയൊക്കവേ
തഞ്ചത്തിലൂരിക്കള
ദുശ്ശാസനാ തഞ്ചത്തിലൂരിക്കള
ഈ പാഞ്ചാലി തന്നുടെ പൂഞ്ചേലയൊക്കവേ
തഞ്ചത്തിലൂരിക്കള
ദുശ്ശാസനാ തഞ്ചത്തിലൂരിക്കള

അബലയാമെനിക്കു ബലമായ് തീരണേ
ആപത്ബാന്ധവാ ശ്രീകൃഷ്ണാ
കരുണ ചൊരിയണേ കരുണാകരാ എന്നിൽ
നീലക്കാർവർണ്ണാ മണിവർണ്ണാ
കൃഷ്ണാ കൃഷ്ണാ....ഓ കൃഷ്ണാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pandamaanu nee - ballet

Additional Info

Year: 
1986

അനുബന്ധവർത്തമാനം