വിണ്ണിൽ തെളിയും മേഘമേ

വിണ്ണിൽ തെളിയും മേഘമേ...
മണ്ണിൽ മഴയായ് പൊഴിയുമോ...
വിണ്ണിൽ തെളിയും മേഘമേ...
നെഞ്ചിൽ അവളെരിയുന്ന 
മോഹം വിട പറയാതെ
ഇന്നും മിഴി നിറയുന്നു മൗനം...
വരികൾ തിരഞ്ഞെന്റെ 
ഹൃദയം കൊതിയ്‌ക്കുന്നു 
മാലാഖ നീയെങ്ങു പോയീ...
വിണ്ണിൽ തെളിയും മേഘമേ...
മണ്ണിൽ മഴയായ് പൊഴിയുമോ...

നിന്നിലണയും കാലമെത്ര ദൂരെയാകിലും 
കാത്തിരിക്കുമേറെ നാൾ പിരിഞ്ഞിടാതെ ഞാൻ...
ഞാനറിഞ്ഞ സ്നേഹമേ, നീ വരും വരേ...
നിന്റെ കൂടെയാകുമെന്റെ ശ്വാസമാകെയും...
വിണ്ണിൽ തെളിയും മേഘമേ...
മണ്ണിൽ മഴയായ് പൊഴിയുമോ...
വിണ്ണിൽ തെളിയും മേഘമേ...
മണ്ണിൽ മഴയായ് പൊഴിയുമോ...

നെഞ്ചിൽ അവളെരിയുന്ന 
മോഹം വിട പറയാതെ
ഇന്നും മിഴി നിറയുന്നു മൗനം...
വരികൾ തിരഞ്ഞെന്റെ 
ഹൃദയം കൊതിയ്‌ക്കുന്നു 
മാലാഖ നീയെങ്ങു പോയീ...
വിണ്ണിൽ തെളിയും മേഘമേ...
മണ്ണിൽ മഴയായ് പൊഴിയുമോ...
രാരാരാരാരാരാ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vinnil Theliyum Meghame

Additional Info

Year: 
2016

അനുബന്ധവർത്തമാനം