മനസ്സിൽ വളർന്നു പൂത്ത

മനസ്സിൽ വളർന്നു പൂത്ത
ചെമ്പനുടെ കടപുഴകും നിമിഷം
മലർക്കാവിൻ ഭൂതഗണ നാഥനാവിലടി
ആടിയുറഞ്ഞ ദിനം
ഇനിയെന്നാണെന്നാണൊരു ശുഭസുദിനം
കുളിലുറവയായി നുരയും
കരളറയിൽ തേൻതൂവുവാൻ
ചെങ്കൂരിയമ്മേ പാടിത്തളരുന്നു ഞങ്ങൾ
മല വാഴും ജന്മങ്ങൾ
തപ്പും തട്ടി തകതിമിതോം
(മനസ്സിൽ വളർന്നു പൂത്ത )

വേഴാമ്പൽ കേഴുമ്പോൾ പൊഴിയും മണിമഴയും
ഈ മണ്ണിൽ ചേരുകില്ലാ
പാതാളക്കുന്നിലെ കുളവൻ കുഴിക്കിണറും
ഞങ്ങൾക്കു നീയെന്നോ പൊരുളേ
ഒരു തുള്ളിക്കണ്ണീരുണ്ണാൻ
ഗുരുതി തരും മലയരയർ ഞങ്ങൾ
പൊറം പൊരുളേ
പൊള്ളുന്നകം പൊരുളേ
സോമാജി വട്ടം കെട്ടും വൈദ്യരെങ്കിലും
നോവാറ്റാനാകുന്നില്ല തായേ (2)
അമരീ കബരീ കതിരാംബരീ
അരുളണേ വരമിന്നടിയാനുമേ
അടി വച്ചിന്നാടിപ്പാടാമേ ഈ കൂട്ടങ്ങൾ
നേരും തിരമടയും കളി തുടരാം
തപ്പുംതട്ടി തകതിമിതോം

രാത്തിരിപ്പമ്പരപ്പടയും തുടിച്ചിലമ്പും വേലുമീ പായുന്നിതാ
ചൂതാട്ടതാരംപോൽ ഇടയും മനസ്സിനുള്ളിൽ
ചൂടേറിപ്പോകുന്നുണ്ടുയിരേ
ഇടിവെട്ടുന്നുള്ളം തന്നിൽ
ചിറകൊടിയും ചെറുകിളികൾ ഞങ്ങൾ
പിറന്നൊഴുകീ നോവിൻ കരം കുരുങ്ങീ
സൈരന്ധ്രിച്ചോരച്ചാലും ശൂന്യമായ നാൾ
ചങ്കെല്ലാം വാടിപ്പോയെന്നായേ (2)
ഉരുകിന്നിളകുന്നിടനെഞ്ച്
ചൊരിയണേ കുടിനീരുടലിന്നിനി
അതിനായിട്ടാടിപ്പാടാമേ ഈ ജന്മങ്ങൾ
കലിയും പിറവുലകിൻ കരളുരുകും
(മനസ്സിൽ വളർന്നു പൂത്ത)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manassil valarnu pootha

Additional Info

അനുബന്ധവർത്തമാനം