ജോജു ജോർജ്
മലയാള ചലച്ചിത്ര നടൻ. 1977 ഒക്റ്റോബറിൽ തൃശ്ശൂർ ജില്ലയിലെ മാളയിൽ ജോർജ്ജിന്റെയും റോസിയുടെയും മകനായി ജനിച്ചു. ജോജുവിന്റെ പ്രാഥമിക വിദ്യാഭ്യാസം കുഴൂർ ഗവണ്മെന്റ് ഹൈസ്കൂളിലായിരുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്നും ബിരുദം നേടി. 1995- ൽ മഴവിൽക്കൂടാരം എന്ന സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായിട്ടാണ് ജോജു ജോർജ്ജ് ആദ്യമായി ചലച്ചിത്ര ലോകത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. തുടർന്ന് ജൂനിയർ ആർട്ടിസ്റ്റായി കുറച്ചു സിനിമകളിൽക്കൂടി ചെയ്തതിനുശേഷമാണ് സപ്പോർട്ടിംഗ് ആർട്ടിസ്റ്റായി അഭിനയിയ്ക്കാൻ കഴിഞ്ഞത്. 2014- ൽ മമ്മൂട്ടി നായകനായ രാജാധിരാജ- യിലെ ജോജു ചെയ്ത "അയ്യപ്പൻ" എന്ന കഥാപാത്രം ശ്രദ്ധിയ്ക്കപ്പെട്ടതോടെ അദ്ദേഹം മലയാള സിനിമയിലെ മുൻനിര നടന്മാരിലേയ്ക്ക് ഉയർന്നു. 2018- ലെ സൂപ്പർഹിറ്റ് ചിത്രമായ ജോസഫ്- ൽ നായകനായി. 2019- ൽ പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയിൽ അദ്ദേഹം അവതരിപ്പിച്ച "കാട്ടാളൻ പൊറിഞ്ചു" എന്ന നായക കഥാപാത്രം പ്രേക്ഷക പ്രീതിനേടി.
2015-ൽ ചാർലി എന്ന സിനിമ നിർമ്മിച്ചുകൊണ്ട് ജോജു നിർമ്മാതാവായി മാറി. ഉദാഹരണം സുജാത, ജോസഫ്, ചോല എന്നീ ചിത്രങ്ങളും അദ്ധേഹം നിർമ്മിച്ചവയാണ്. ജോസഫിലെ "പണ്ടു പാടവരമ്പത്തിലൂടെ.." എന്ന ഗാനം പാടിയ്ക്കൊണ്ട് അദ്ദേഹം ഒരു ഗായകനെന്ന നിലയിലും തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്. ചോല എന്ന സിനിമയിലെ അഭിനയത്തിന് 2018- ലെ മികച്ച നടനുള്ള സംസ്ഥാന പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.
ജോജു ജോർജ്ജിന്റെ ഭാര്യ അബ്ബ. മൂന്ന് മക്കളാണ് അവർക്കുള്ളത്. അയാൻ, സാറ, ഇവാൻ.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
മഴവിൽക്കൂടാരം | സിദ്ദിഖ് ഷമീർ | 1995 | |
ദാദാ സാഹിബ് | വിനയൻ | 2000 | |
പട്ടാളം | ലാൽ ജോസ് | 2003 | |
ബ്ലാക്ക് | രഞ്ജിത്ത് ബാലകൃഷ്ണൻ | 2004 | |
വജ്രം | പ്രമോദ് പപ്പൻ | 2004 | |
ഫ്രീഡം | തമ്പി കണ്ണന്താനം | 2004 | |
ബൈ ദി പീപ്പിൾ | നമ്പ്യാരുടെ പി എ | ജയരാജ് | 2005 |
ചാന്ത്പൊട്ട് | പോലീസുകാരൻ | ലാൽ ജോസ് | 2005 |
വാസ്തവം | ബഷീർ | എം പത്മകുമാർ | 2006 |
ഡിറ്റക്ടീവ് | ജീത്തു ജോസഫ് | 2007 | |
നാദിയ കൊല്ലപ്പെട്ട രാത്രി | സെൽവൻ | കെ മധു | 2007 |
റോക്ക് ൻ റോൾ | ഗിരിയുടെ ഗുണ്ട | രഞ്ജിത്ത് ബാലകൃഷ്ണൻ | 2007 |
മുല്ല | ലാൽ ജോസ് | 2008 | |
അണ്ണൻ തമ്പി | ഭരതൻ്റെ സഹായി | അൻവർ റഷീദ് | 2008 |
കോക്ക്ടെയ്ൽ | ആനന്ദ് | അരുൺ കുമാർ അരവിന്ദ് | 2010 |
ബെസ്റ്റ് ആക്റ്റർ | നമീദ് | മാർട്ടിൻ പ്രക്കാട്ട് | 2010 |
ഡബിൾസ് | ഡോക്ടർ | സോഹൻ സീനുലാൽ | 2011 |
ഇന്ത്യൻ റുപ്പി | രഞ്ജിത്ത് ബാലകൃഷ്ണൻ | 2011 | |
സെവൻസ് | രമേശൻ | ജോഷി | 2011 |
റേസ് | കുക്കു സുരേന്ദ്രൻ | 2011 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
ചാർലി | മാർട്ടിൻ പ്രക്കാട്ട് | 2015 |
ഉദാഹരണം സുജാത | ഫാന്റം പ്രവീൺ | 2017 |
ജോസഫ് | എം പത്മകുമാർ | 2018 |
ഇൻഷാ അള്ളാഹ് | അഹമ്മദ് കബീർ | 2020 |
മധുരം | അഹമ്മദ് കബീർ | 2021 |
പീസ് | സൻഫീർ കെ | 2022 |
ഇരട്ട | രോഹിത് എം ജി കൃഷ്ണൻ | 2023 |
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|---|---|---|---|---|
പണ്ടു പാടവരമ്പത്തിലൂടെ | ജോസഫ് | ഭാഗ്യരാജ് | ഭാഗ്യരാജ്, രഞ്ജിൻ രാജ് വർമ്മ | 2018 | |
*കള്ളത്തരം അന്നു മുതലിതുവരെ | പീസ് | ദിനു മോഹൻ | ജുബൈർ മുഹമ്മദ്, സൻഫീർ കെ | 2022 | |
*ചന്ദ്രക്കലാധരൻ തൻ മകനെ | അദൃശ്യം | ബി കെ ഹരിനാരായണൻ | രഞ്ജിൻ രാജ് വർമ്മ | 2022 |
സഹനിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
ചോല | സനൽ കുമാർ ശശിധരൻ | 2019 |
Edit History of ജോജു ജോർജ്
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
31 Aug 2022 - 16:26 | Achinthya | |
21 Feb 2022 - 03:50 | Achinthya | |
23 May 2021 - 22:01 | Achinthya | |
15 Jan 2021 - 19:43 | admin | Comments opened |
21 Nov 2020 - 11:05 | Santhoshkumar K | |
22 Oct 2020 - 12:02 | Kiranz | |
23 Dec 2019 - 11:42 | Santhoshkumar K | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
1 Mar 2016 - 13:54 | Dileep Viswanathan | |
19 Oct 2014 - 04:03 | Kiranz | added picture |
15 Nov 2012 - 01:15 | Achinthya |
- 1 of 2
- അടുത്തതു് ›