കുങ്കുമപ്പൂ ചിരിച്ചു - F
കുങ്കുമപ്പൂ ചിരിച്ചു സ്നേഹത്താഴ്വരയിലെങ്ങും
ചന്ദനങ്ങൾ പൂത്തു എന്റെ ചിന്തകളിലാകെ
എന്റെ പൂങ്കിനാവിലും എന്റെ പൂനിലാവിലും
പുതുപുഞ്ചിരിപ്പൂക്കളും രോമഹർഷങ്ങളുമായ്
തന്താനത്താന കുങ്കുമപ്പൂ ചിരിച്ചു സ്നേഹത്താഴ്- വരയിലെങ്ങും
ചന്ദനങ്ങൾ പൂത്തു എന്റെ ചിന്തകളിലാകെ
പഞ്ചവർണ്ണക്കിളിയും വന്നൂ
പഞ്ചമരാഗം തൂകാൻ
ഹംസകാമിനീ മമ മാനസേശ്വരീ
നീലക്കുറിഞ്ഞികൾ പൂവിടും ഉല്ലാസവേളയിതാ
നീലക്കുറിഞ്ഞികൾ പൂവിടും
എങ്ങുമിന്നുത്സവമായ്
വെള്ളിച്ചിറകുള്ള മേഘംപോൽ
ഒഴുകി നീ ഒരുങ്ങി വരൂ
തന്താനത്താന കുങ്കുമപ്പൂ ചിരിച്ചു സ്നേഹത്താഴ്- വരയിലെങ്ങും
ചന്ദനങ്ങൾ പൂത്തു എന്റെ ചിന്തകളിലാകെ
അന്തിവാനിൽ പാലൊളിതൂകി അമ്പിളിക്കലയും വന്നു
പ്രേമദൂതുമായ് കണ്ണിൽ എഴുവർണ്ണമായ്
വ്രീളാവതിയായ് സുന്ദരി
മന്ദാരമാലയുമായ്
വ്രീളാവതിയായ് സുന്ദരി
കണ്ണിൽ കവിതയുമായ്
വരൂ പ്രാണനിൽ പീയൂഷമേകുവാൻ നീ അരികിൽ
കുങ്കുമപ്പൂ ചിരിച്ചു സ്നേഹത്താഴ്- വരയിലെങ്ങും
ചന്ദനങ്ങൾ പൂത്തു എന്റെ ചിന്തകളിലാകെ
എന്റെ പൂങ്കിനാവിലും എന്റെ പൂനിലാവിലും
പുതുപുഞ്ചിരിപ്പൂക്കളും രോമഹർഷങ്ങളുമായ്
തന്താനത്താന കുങ്കുമപ്പൂ ചിരിച്ചു സ്നേഹത്താഴ്- വരയിലെങ്ങും
ചന്ദനങ്ങൾ പൂത്തു എന്റെ ചിന്തകളിലാകെ