രാധാമാധവ കഥയറിഞ്ഞു
Music:
Lyricist:
Singer:
Film/album:
രാധാമാധവ കഥയറിഞ്ഞു
രാസകേളീ സുഖമറിഞ്ഞു
കാമിനീ..കാമിനി നിന്നിലെ യൗവ്വനം
കാളിന്ദിയായ് ഒഴുകി - പ്രേമ
കാളിന്ദിയായ് ഒഴുകി
രാധാമാധവ കഥയറിഞ്ഞു
രാസകേളീ സുഖമറിഞ്ഞു
വൃന്ദാവനലതാ പുഷ്പങ്ങളും
മന്ദാനിലമൃദു ചുംബനവും
പൊന്മാനിണയും മയിലിണയും കുയിലിണയും
മെയ്യും മനവും കവരും
നിന്റെ വികാരങ്ങളല്ലേ സഖീ
നിന്റെ വികാരങ്ങളല്ലേ
രാധാമാധവ കഥയറിഞ്ഞു
രാസകേളീ സുഖമറിഞ്ഞു
എന്തേ നടന വിലാസിനി നിൻ
പൊൻപാദസരം മൂകമാക്കി
നിൻ മേനിയിലെ സിരകളിലെ
കുളിരലകൾ ഇന്നും എന്നും പകരൂ
സപ്തസാഗരം ഞാൻ പ്രിയേ
സ്വപ്നവാഹിനി നീ
രാധാമാധവ കഥയറിഞ്ഞു
രാസകേളീ സുഖമറിഞ്ഞു
കാമിനീ..കാമിനി നിന്നിലെ യൗവ്വനം
കാളിന്ദിയായ് ഒഴുകി - പ്രേമ
കാളിന്ദിയായ് ഒഴുകി - പ്രേമ
കാളിന്ദിയായ് ഒഴുകി
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Radhamadhava kadhayarinju
Additional Info
Year:
1983
ഗാനശാഖ: