ലേഖ

Lekha Actress

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തറ സ്വദേശിനിയായ ലേഖ പഠിച്ചതും വളർന്നതും കുവൈറ്റിലായിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം  കേരളത്തിലേയ്ക്ക് മടങ്ങിയെത്തിയ ലേഖ തന്റെ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയത് എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നിന്നായിരുന്നു. ഡിഗ്രിയ്ക്ക് പഠിക്കുന്ന സമയത്ത് തന്നെ അവർ മോഡലിംഗിൽ സജീവമായിരുന്നു.

മോഡലിംഗിലൂടെയാണ് ലേഖ സിനിമയിലേയ്ക്ക് എത്തുന്നത്. കരിം സംവിധാനം  ചെയ്ത ഏഴരക്കൂട്ടം എന്ന സിനിമയിൽ നായികയായാണ് ലേഖ സിനിമാഭിനയരംഗത്ത് എത്തുന്നത്. ഒരേയൊരു സിനിമയിൽ മാത്രമേ ലേഖ അഭിനയിച്ചിട്ടുള്ളൂ.. മോഡലിംഗിൽ സജീവമായ ലേഖ എറണാകുളത്ത് ഒരു മോഡലിംഗ് സ്ഥാപനം നടത്തുന്നുണ്ട്.