പണ്ടൊരു കാട്ടില്

പണ്ടൊരു കാട്ടില് പഞ്ചവടിയില്
ഭൂമി തന്‍ പുത്രി വിളക്കു വച്ചു
വിളക്കു വച്ചു.......
പണ്ടൊരു കാട്ടില് പഞ്ചവടിയില്
ഭൂമി തന്‍ പുത്രി വിളക്കു വച്ചു
വിളക്കു വച്ചു.......

മൂവന്തി കാവി ഉടുത്തു നില്ക്കേ
പദ്മതീര്‍ത്ഥങ്ങള്‍ തൊഴുതു നില്ക്കേ
മൂവന്തി കാവി ഉടുത്തു നില്ക്കേ
പദ്മതീര്‍ത്ഥങ്ങള്‍ തൊഴുതു നില്ക്കേ
രാമന്റെ ഈ കിളി രാമായണക്കിളി
ഭൂമി തന്‍ പൈങ്കിളി പ്രാര്‍ത്ഥിച്ചു
ഭൂമി തന്‍ പൈങ്കിളി പ്രാര്‍ത്ഥിച്ചു

സര്‍വ്വേ ഭവന്തു സുഖിന:
സര്‍വ്വേ സന്തു നിരാമയാ:
സര്‍വ്വേ ഭദ്രാണി പശ്യന്തു
മാ കശ്ചിദ് ദുഃഖഭാഗ് ഭവേത്

പിറ്റേന്ന് തെറ്റെന്ന് പര്‍ണ്ണകുടീരത്തിന്‍
മുറ്റത്ത്‌ പുള്ളിമാന്‍ തുള്ളീ
പിറ്റേന്ന് തെറ്റെന്ന് പര്‍ണ്ണകുടീരത്തിന്‍
മുറ്റത്ത്‌ പുള്ളിമാന്‍ തുള്ളീ
മോഹമറിയാത്ത ദേവി തന്‍ ഉള്ളിലും
മോഹത്തിന്‍ തീയല തുള്ളീ.
മോഹമറിയാത്ത ദേവി തന്‍ ഉള്ളിലും
മോഹത്തിന്‍ തീയല തുള്ളീ
മോഹത്തിന്‍ തീയല തുള്ളീ.......
ദേവി തന്‍ മോഹത്തിന്‍ വില്ല് കുലച്ചുടന്‍
രാമനാ മാനിനെ കൊന്നു
ദേവി തന്‍ മോഹത്തിന്‍ വില്ല് കുലച്ചുടന്‍
രാമനാ മാനിനെ കൊന്നു
പിന്നെ രാവണന്‍ സീതയെ കട്ടു
ദേവി തന്‍ ഉള്‍ക്കളം നീറ്റിയ തീയിനാല്‍
ലങ്കയും ചുട്ടു കരിച്ചു
ആ തീയലകളില്‍ വൈദേഹി മറ്റൊരു
ശുദ്ധി തന്‍ അഗ്നിയായ് നിന്നൂ
ശുദ്ധി തന്‍ അഗ്നിയായ് നിന്നൂ........
ആ തീയലകളില്‍ വൈദേഹി മറ്റൊരു
ശുദ്ധി തന്‍ അഗ്നിയായ് നിന്നൂ
ശുദ്ധി തന്‍ അഗ്നിയായ് നിന്നൂ........

പണ്ടൊരു കാട്ടില് പഞ്ചവടിയില്
ഭൂമി തന്‍ പുത്രി വിളക്കു വച്ചു
വിളക്കു വച്ചു.......
പണ്ടൊരു കാട്ടില് പഞ്ചവടിയില്
ഭൂമി തന്‍ പുത്രി വിളക്കു വച്ചു
വിളക്കു വച്ചു.......

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pandoru Kaattilu

Additional Info

Year: 
1984

അനുബന്ധവർത്തമാനം