ചക്രവര്‍ത്തിനീ നിനക്ക്

ചക്രവര്‍ത്തിനീ നിനക്ക് ഷാജഹാന്‍ സ്വപ്നമന്ദിരം തീര്‍ത്തു
നിസ്തുല പ്രണയഗീതകങ്ങളതില്‍ ഹര്‍ഷബാഷ്പവുമുതിര്‍ത്തു

വിശ്വശില്പിയുടെ കൈകളില്‍ മൃദുല വശ്യരാഗമുടലാര്‍ന്നു
മുഗ്ദ്ധലോലമയ ഹൃത്തിലോമലിന്‍ പൊന്‍കിനാവുകളുണര്‍ന്നു

സ്നേഹപുഷ്പദല മര്‍മ്മരങ്ങളാല്‍ ഹൃദയതന്തികള്‍ മീട്ടി
രാഗലോല ഹൃദയന്‍ നിനക്കരിയ പുഷ്പ ശയ്യകളൊരുക്കി

അതിന്‍ പുഷ്പ ശയ്യകളൊരുക്കി

ചക്രവര്‍ത്തിനീ നിനക്ക് ഷാജഹാന്‍ സ്വപ്നമന്ദിരം തീര്‍ത്തു
നിസ്തുല പ്രണയഗീതകങ്ങളതില്‍ ഹര്‍ഷബാഷ്പവുമുതിര്‍ത്തു

ദേവസുന്ദരികള്‍ പാരിജാത മലര്‍ തൂകി അര്‍ച്ചന നടത്തി
കാവ്യ കാമിനികള്‍ കാല്‍ച്ചിലമ്പൊലികള്‍ തൂകി നിന്നെയിഹ വാഴ്ത്തി

ചൈത്ര യാമിനികള്‍ നിന്റെ മുന്നിലൊരു ചിത്ര കംബളം നീര്‍ത്തി
കാവ്യ ഭാവനകള്‍ നിന്നിലായിരം രാഗമാലകള്‍ ചാര്‍ത്തി

നറു രാഗമാലകള്‍ ചാര്‍ത്തി

ചക്രവര്‍ത്തിനീ നിനക്ക് ഷാജഹാന്‍ സ്വപ്നമന്ദിരം തീര്‍ത്തു
നിസ്തുല പ്രണയഗീതകങ്ങളതില്‍ ഹര്‍ഷബാഷ്പവുമുതിര്‍ത്തു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chakravarthinee Ninakku

Additional Info

Year: 
1984

അനുബന്ധവർത്തമാനം