താരുണ്യം തന്നുടെ താമരപ്പൂവനത്തിൽ

താരുണ്യം തന്നുടെ താമരപ്പൂവനത്തിൽ
പൂവമ്പൻ പോറ്റുന്ന പുള്ളിമാനേ
ഓടിപ്പോകാതെ പോകാതെ പൊന്മാനേ
(താരുണ്യം..)

കണ്ണുകളാൽ എൻകരളിൽ കളം വരച്ചു
ആഹ എൻ മനസ്സിന്നാകെയിന്നു ഹരം പിടിച്ചു (2)
ആലോല കൈകളൊന്നു താലോലിച്ചീടുവാൻ ഞാൻ
ആലോചിച്ചിടും നേരം എന്തിനു കോപം
ഇതിനാളാകാൻ ഞാൻ ചെയ്തതെന്തൊരു പാപം (2)
(താരുണ്യം..)

പാലൊളിചന്ദ്രികയിൽ പറന്നു വന്നൂ - ആരും
കാണാതെൻ ഖൽബിലിന്നു വിരുന്നു വന്നു (2)
മോഹത്തിൻ നൂലു കൊണ്ട് മോഹിനീ നിന്നെയെന്റെ
രാഗാർദ്ര മാനസത്തിൽ കെട്ടിയിട്ടല്ലോ
പ്രേമദാഹത്തിൽ നീയെന്നെ കൊണ്ടു വിട്ടല്ലോ (2)
(താരുണ്യം..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thaarunyam thannude

Additional Info

അനുബന്ധവർത്തമാനം