അമ്മായിയപ്പനു പണമുണ്ടെങ്കിൽ

അമ്മായിയപ്പനു പണമുണ്ടെങ്കില്‍ 
സംബന്ധം പരമാനന്ദം 
അമ്മായിയപ്പന്‍ പെഴയാണെങ്കില്‍ 
സംബന്ധം അസംബന്ധം 
(അമ്മായിയപ്പനു... )

തന്തയ്ക്കും തള്ളയ്ക്കും ഒരു മകളാകണം 
ബന്ധത്തിലാണുങ്ങൾ ഇല്ലാതെയാകണം (2)
ചന്തം തികഞ്ഞൊരു പെണ്ണായിരിക്കണം 
എന്തിന്നും  ഏതിന്നും ഒരുങ്ങിയിരിക്കണം (2)
(അമ്മായിയപ്പനു...) 

അളിയന്മാരുണ്ടെങ്കില്‍ അതു കൊറെ കൊഴപ്പം 
അനിയന്മാരാണെങ്കില്‍ അതിലേറെ കടുപ്പം (2)
സടകന്മാരുണ്ടെങ്കിൽ ഇടയ്ക്കിടെ തര്‍ക്കം 
ആരാനുമില്ലെങ്കില്‍ അതു താന്‍സ്വര്‍ഗ്ഗം (2)
(അമ്മായിയപ്പനു..) 

തന്നതു കഴിക്കണം തിന്നതു ദഹിക്കണം 
ഇന്നതു വേണമെന്നു ചൊല്ലാതിരിക്കണം (2)
പെണ്ണിനെ നോക്കി ഇടയ്ക്കൊന്നു ചിരിക്കണം 
കണ്ണാടി മുറിക്കുള്ളില്‍ മിണ്ടാതിരിക്കണം (2)
(അമ്മായിയപ്പനു...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ammayi appanu

Additional Info

അനുബന്ധവർത്തമാനം

കളിത്തോഴനിലെ സൗരാഷ്ട്രബന്ധം

ഗുജറാത്തിലെ സൗരാഷ്ട്ര പ്രദേശത്തു നിന്നും കോമൺ ഈറ പതിനൊന്നാം ശതകത്തിനു ശേഷം ദക്ഷിണ പ്രദേശങ്ങളിലേക്ക് പലായനം ചെയ്തുവെന്ന് പറയപ്പെടുന്ന സൗരാഷ്ട്ര അഥവാ പട്ട്നൂൽക്കർ സമുദായത്തിൽപെട്ട ആളാണ് ഈ ഗാനം ആലപിച്ചിരിക്കുന്ന എ. എൽ. രാഘവൻ. ഇവിടെ രസകരമായ കാര്യം നളചരിതം ആട്ടക്കഥയിലെ പഥങ്ങളെ അനുസ്മരിപ്പിക്കുന്ന വിധം ദേവരാജൻ ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് സൗരാഷ്ട്ര രാഗത്തിലാണ് എന്നതാണ്.
ചേർത്തതു്: gaia ubuntu