കാർമേഘമേ

കാർമേഘമേ കുളിരിനലകൾ കനിയൂ
വരൾക്കാലമായി മണൽ കൊയ്കയായ്
വാർത്തിങ്കളെ പിറകെ പിറകെ അണയൂ
നിലാപൊങ്കലായ് കിനാക്കാലമായ്...
ആവാരംപൂവാടി ചിന്തൂരപ്പൂവാടി
മാനത്തെ തീക്കനലൊളിയാടി
വൈകാശിച്ചെങ്കാവിൽ നാടോടിക്കാറ്റേറി
ചെമ്മാനത്തെ പടവിലങ്ങാടാൻ
പാത വളരും യാത്രകൾ തേടിയലയും കാലുകൾ
പാതിവിരിയും മോഹമേ മാരിമലരായ് പൂക്കുമോ
ചിറകു വീശുമോ ...
താം തകധിമി തകജണുതോം
ധീം തകധിമി തകജണുതോം
തക ധിമി തകജണു തക തോം
പൂമാല കുടചൂടി തൈമാസം വരുവല്ലോ
തങ്കക്കതിരോൻ മന്ത്രക്കുതിരേൽ വരുമല്ലോ

ദൂരെ വിരിയും കൂടുകൾ
വേറെ മെനയും നാരുകൾ
വേരു പതിയും നോവുമായ് ഓടിയലയും ജീവിതം
പുലരി കാണുമോ...
താം തകധിമി തകജണുതോം
ധീം തകധിമി തകജണുതോം
തക ധിമി തകജണു തക തോം
ആഴക്കടലല നീന്തി ആനന്ദക്കര തേടി
വെള്ളിപ്പായ വിരിച്ചൊരു കപ്പൽ വരുമല്ലോ

കാർമേഘമേ കുളിരിനലകൾ കനിയൂ
വരൾക്കാലമായി മണൽ കൊയ്കയായ്
വാർത്തിങ്കളെ പിറകെ പിറകെ അണയൂ
നിലാപൊങ്കലായ് കിനാക്കാലമായ്...
താം തകധിമി തകജണുതോം
ധീം തകധിമി തകജണുതോം
തക ധിമി തകജണു തക തോം
താം തകധിമി തകജണുതോം
ധീം തകധിമി തകജണുതോം
തക ധിമി തകജണു തക തോം
താം തകധിമി തകജണുതോം
ധീം തകധിമി തകജണുതോം
തക ധിമി തകജണു തക തോം

Kaarmeghame │Sakhavinte Priya sakhi │ Malayalam Movie │Directed by Sidheek Thamarasseri│M4Music