എഴുതുന്നു തീരത്ത്

നീ.. സഖാവിൻ പ്രിയ സഖി ..
എഴുതുന്നു തീരത്ത് മണലിൽ ..
മായ്ക്കുന്നു തിരമാലകളാൽ
കാലത്തിൻ ഏകാങ്ക നാടകം.. തുടർന്നീടവേ
നീ.. സഖാവിൻ പ്രിയ സഖി
നീ.. സഖാവിൻ പ്രിയ സഖി..

പോകയായി ഏകയായി.. സാഗരം സാക്ഷി
സാന്ദ്ര സിന്ദൂരം തൂകി സാന്ധ്യ നൊമ്പരം (2)
അങ്ങകലേയ്ക്ക് നീളുമീ.. ജീവിതയാത്രയിൽ
നീ തനിച്ചാകുമീ വേള...
എഴുതുന്നു തീരത്ത് മണലിൽ
മായ്ക്കുന്നു തിരമാലകളാൽ
കാലത്തിൻ ഏകാങ്ക നാടകം തുടർന്നീടവേ
നീ.. സഖാവിൻ പ്രിയ സഖി
നീ.. സഖാവിൻ പ്രിയ സഖി

Sakhavinte priyasakhi| malayalam film song| Ezhuthunnu | Harikumar Hare Ram| Neha saxena| m4music