ആർപ്പോ

ഓ ..ഓ ...
ആർപ്പോ... ഇർറോ...
ആർച്ച വരുന്നേ.. ചെമ്പുലിയായ് ചീറിവരുന്നേ..
ആറ്റം ബോംബാ.. ചാട്ടുളിയമ്പാ...  
ഏറ്റാൽ തീർന്നേൻ.. മാറിനെടാ...
പറപറപറ പറന്നോരാ തട്ട് ചാടിമറിഞ്ഞിട്ട്
ഉടനടിമുടി ഉറുമിയിൽ വെട്ട് .. ആർച്ച ഇടിവെട്ട്
ഹേയ്... ഉടക്കിനിന്നാൽ പൊടി പരുവത്തിൽ
ചവറ്റ് കുട്ടേൽ ഉടനടി തള്ളും...
കൊടുമുടി കയറണ കളമിത് കളിയിത് കഥയിത് തുടരണ്
ഹേ. ഹേ...ഓ ..ഓ..ഓ  

ആർപ്പോ.. ഇർറോ... ആർച്ച വരുന്നേ  
ചെമ്പുലിയായ് ചീറി വരുന്നേ...
ആറ്റം ബോംബാ.. ചാട്ടുളിയമ്പാ  
ഏറ്റാൽ തീർന്നേൻ.. മാറിനെടാ..

ചട്ടമ്പിക്കൂട്ടങ്ങൾ നൂറെണ്ണം നേരെ വന്നാൽ
പുല്ലാ... പിന്നല്ലാ...
കോടികൾ ചെങ്കോലും ഇല്ലേലും
രാജാവാണീ ആർച്ചാ.. തേർ വാഴ്ചാ...
ഗ്രാമത്തിൽ എന്തിനും ഏതിനും മുന്നിൽ കാണും
ആർച്ചാ.. ഉണ്ണിയാർച്ചാ
ഇവളെരികനൽ...
പുറമെയൊരു തീയലയായ് ഉയരും...
അകമൊരു കനൽ...
നുര പതയണ പല തിര നിറയുന്നൊരാഴി
കല്ലുകൊണ്ടരികെ പെൺരൂപം
ഇടിമിന്നലാണ് തിരിമിഴിനാളം
കളരിത്താളം ഗണമാവേശം
എതിരില്ലെതിരില്ലിനി.. മണ്ണിലിതാ..
ഓ ...ഓ ...

ആർപ്പോ.. ഇർറോ.. ആർച്ച വരുന്നേ
ചെമ്പുലിയായ് ചീറിവരുന്നേ...
ആറ്റം ബോംബാ ചാട്ടുളിയമ്പാ..  
ഏറ്റാൽ തീർന്നേൻ.. മാറിനെടാ...

Gandhinagaril Unniyarcha Official Video Song | Aarppo Irro | Raajini Chandy | Jayesh Mainagappally