അകന്നിരുന്നുവോ

ഓ ...
അകന്നിരുന്നുവോ സ്നേഹം.. മറഞ്ഞിരുന്നുവോ..
അടുത്തു വന്നുവോ കാലം ..പറഞ്ഞു തന്നുവോ
പോകൂ മഴമേഘമേ പറയണം മിഴിയോരം
നനയുന്നിതാ നനയുന്നിതാ നനയുന്നിതാ
അകന്നിരുന്നുവോ  സ്നേഹം മറഞ്ഞിരുന്നുവോ
അടുത്തു വന്നുവോ കാലം പറഞ്ഞുതന്നുവോ

തണലു പാകിയ പൂമരത്തിനും
ദുരിതമേകുകയായിരുന്നോ...
മലരു തൂകിയ മാമരത്തിനും..  
മുറിവതേകുകയായിരുന്നോ (2)
അകന്നിരുന്നുവോ  സ്നേഹം.. മറഞ്ഞിരുന്നുവോ...
അടുത്തു വന്നുവോ കാലം.. പറഞ്ഞുതന്നുവോ..
ആ ...

പടരുമേതൊരു തീയിലെന്നപോൽ
കരളു നീറുകയാണിവിടെ..
അലകൾ സാഗര തീരമെന്നപോൽ
നിറയെ നോവുകളാണിവിടെ... (2)

അകന്നിരുന്നുവോ  സ്നേഹം.. മറഞ്ഞിരുന്നുവോ
അടുത്തു വന്നുവോ കാലം.. പറഞ്ഞു തന്നുവോ
പോകൂ മഴമേഘമേ പറയണം മിഴിയോരം
നനയുന്നിതാ നനയുന്നിതാ നനയുന്നിതാ

പാട്ട് കേൾക്കാൻ ലിങ്ക് ഇവിടെ ഉണ്ട്