ഇലവംഗം പൂവേ

ഇലവംഗം പൂവേ ഇരവിന്റെ മേലേ
ഇടിമിന്നൽ പോലെ വിടരുന്നു നീയേ..
പകലിന്റെ തീരം.. പറന്നങ്ങു ചേരാൻ
വെയിലിനെ വേൾക്കാൻ.. ഒരുങ്ങുന്നു നീയേ
ഇതളെല്ലാം എരിതീയിൽ കനലാക്കിയൊരുക്കി നീ
വറകാറ്റിൽ കെടാതെ നീ..
നിഴലായ്.. പൊലിയാതെ..
തണലേകാൻ അലഞ്ഞു നീ..
ചുടുനോവും നിലാവുപോലെ കണ്ടു നീ
നന്നാനന്നാനാ നന്നാ നന്നാനന്നാനാ
നന്നാനന്നാനാ നന്നാ നന്നാനന്നാനാ..
നന്നാനന്നാനാ നന്നാ നന്നാനന്നാനാ
നന്നാനന്നാനാ നന്നാ നന്നാനന്നാനാ...
ഇലവംഗം പൂവേ ഇരവിന്റെ മേലേ
ഇടിമിന്നൽ പോലെ... വിടരുന്നു നീയേ..

താനേ നീറും നേരത്തും മാരിവില്ലായ് മാറി നീ
ഓ ..ഓ..
കാലമാകും തേരേറി ദൂരമേറെ പോകാനോ
ഓ..ഓ..
ആഴിയാകെയൊഴിഞ്ഞേ.. തെളിഞ്ഞേ തുഴഞ്ഞേ
കരയിയിലടുക്കാൻ നിനച്ചേ...

ഇലവംഗം പൂവേ ഇരവിന്റെ മേലേ..
ഇടിമിന്നൽ പോലെ വിടരുന്നു നീയേ
പകലിന്റെ തീരം.. പറന്നങ്ങു ചേരാൻ..
വെയിലിനെ വേൾക്കാൻ.. ഒരുങ്ങുന്നു നീയേ..

TAKE OFF - PROMO SONG