എത്ര സുന്ദരൻ

എത്ര സുന്ദരൻ ശ്രീകരൻ
എന്റെ പൂർണ്ണത്രയീശ്വരൻ
വേദരൂപനാ,മവനെൻ ദേവൻ
സ്വാമിയെൻ ദേവൻ
സന്താനപാലകൻ സൂര്യപ്രഭാമയൻ
എൻ ദേവൻ സ്വാമിയെൻ ദേവൻ
ശ്രീരാഗലോലൻ ശ്രീവൽസശോഭിതൻ, -
എൻ ദേവൻ സ്വാമിയെൻ ദേവൻ
 
ഉലകീരേഴും കാക്കുവോനായ്, വരശീലനായ്
നളിനകാന്തി തൂകുവോനായ് വാഴുമീശാ
ഇന്നെൻ ഗതി നീയേ നിൻ മുന്നിൽ പാടാം ഞാൻ
എന്നും, നീയേ, ശരണം ശരണം ശരണം ശരണം
 
തുറയിലാളും വേദരൂപാ, ഭുവനനാഥാ
വിനകളേതും നീക്കിയെന്റെ സന്താപം തീർക്കണേ
നിൻ തൃക്കാൽക്കലേകാം ജന്മം ഞാൻ, വരമേകൂ
അഴകേ, അറിവേ, ശരണം ശരണം ശരണം ശരണം