പൊന്നും കുല പൂക്കുല കെട്ടി

പൊന്നും കുല പൂക്കുല കെട്ടി
അമ്മൻ കുടം എഴുന്നള്ളിക്കാം
പടകാളീ നിൻ നിരുനടയിൽ പന്തീരടി വഴിപാടേകാം (4)
മായേ മാരിയമ്മൻ തായേ മഹാമായേ ദർശനം തായേ (2)

അമ്പെടുത്തു വില്ലെടുത്ത് വാളെടുത്ത് വാ (2)
കുമ്പിടുന്നോർക്ക് ഇമ്പമേകും തമ്പുരാട്ടീ വാ (2)
വൻപെഴുന്ന ദാരികന്റെ നെഞ്ചു നോക്കി വാ
തുമ്പമെല്ലാം മാറ്റി ഞങ്ങൾക്കിമ്പമെല്ലാം താ
മായേ മാരിയമ്മൻ തായേ മഹാമായേ ദർശനം തായേ (2)

കടകം  തോൽവളകരഞ്ഞാൺ
ഉടയാട ചിലമ്പിവ ചാർത്തി
കരമെട്ടിലും അയുധമേന്തി
പരിവാരസമേതം നീ വാ (കടകം..)
മായേ മാരിയമ്മൻ തായേ മഹാമായേ ദർശനം തായേ (2)

അങ്കചാരി ശങ്കരന്റെ കണ്ണിൻ നിന്നു നീ
മങ്കയായി തങ്കമ്മ മണ്ണിൽ വന്നു നീ
ചണ്ഡികേ പൊന്നംബികേ  നിൻ നാൻ പണം വീശി
കണ്ഡലങ്ങൾ തുണ്ടു തുണ്ടായ് പങ്കു വെച്ചു നീ
മായേ മാരിയമ്മൻ തായേ മഹാമായേ ദർശനം തായേ (2)
   
നിഡിലേ വില പീടിന മിഴിയിൽ
ചുടലാഗ്നികൾ എരിയും നേരം
പരമേശ്വരീ നിൻ തിരു ചരണം
പരമാവധി അഭയം തരണം
മായേ മാരിയമ്മൻ തായേ മഹാമായേ ദർശനം തായേ (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ponnum Kula Pookkula keti

Additional Info

Year: 
1980

അനുബന്ധവർത്തമാനം