കടുകിട്ടു വറുത്തൊരു

 


കടുകിട്ടു വറുത്തൊരു കടക്കണ്ണുമടിച്ചെന്നെ
കുടുക്കിട്ടു വലിക്കല്ലേ മിടുക്കിപ്പെണ്ണെ
തിരിച്ചിട്ടും മറിച്ചിട്ടും ഗുണിച്ചിട്ടും ഹരിച്ചിട്ടും
കുളിപ്പിച്ചു കെടത്തല്ലേ കുടുക്കപ്പെണ്ണേ
 ദേ പട പട പെടയ്ക്കണു ഹാർട്ട്
നീ പെണങ്ങിയാലുടനെ അറ്റായ്ക്ക്
കത്തിക്കയറുന്ന കണക്കുള്ള പോക്ക്
മത്തുപിടിച്ചിട്ട് കറങ്ങുന്നു വാക്ക്
കരിമ്പിന്റെ രസഗുള നീ തന്നെ
വാ വാ  വാ വ സുഖത്തിന്റെ സരിഗമ നീ തന്നെ (കടുകിട്ടു...)


പേരു കേട്ട തറവാടി പോക്കിരിക്കു തെമ്മാടി
മണ്ണിലെ സത്യമേ സോമകന്യകേ
സട കുടഞ്ഞ വില്ലാളി ചോരയുള്ള പോരാളി
ഇന്ദ്രനും ചന്ദ്രനും ബന്ധുവാണു നീ
ചന്തമോടെ എന്നും നീയോ എന്റേതല്ലേ സുന്ദരീ
അന്തിവെട്ടമാറും നേരം സ്വന്തം നീയേ കണ്മണീ
ചടപട തുളുമ്പെടീ കരളിന്റെ കുടത്തിലു
അണിയായ് ഉടനേ നിറയാൻ വരണേ
ഹറിബറി എനിക്കില്ല അതുക്കെന്നെ മതി മതി
നുര പടരും തിരുമധുരം നുകരാൻ (കടുകിട്ടു....)


പായൽ പീച്ചൽ കാരിത് ബോലേ
ഗാവോനാ നാച്ചോനാ (2)
ഗാവോന നാച്ചോനാ ആപ്കെ മേരീ പാസ് നാനാനാനാ..

തൊട്ടടുത്തു വന്നിടാം പൊട്ടുകുത്തി നിന്നിടാം
പൂങ്കവിൾ തന്നിലായ് ജന്മപുണ്യമേ
മതിമറന്നൊരാവേശം നീ പതഞ്ഞൊരീ നേരം
വീര്യമായ് മാറണേ സ്നേഹതീർത്ഥമേ
ചുംബനങ്ങളോരോന്നായ് നീ സമ്മാനം പോൽ വാങ്ങണേ
ചുട്ടുപൊള്ളുമുള്ളിൽ നീയോ രൊക്കം രൊക്കം ചേരണേ
അടിമുടി കസറിയ കനവിനു ചിറകടി കൊതിയൊന്നിളകി
സുഖമോ ചിതറി
കലയുടെ കൊടുമുടി കയറൊയ മനസ്സിനു
കഥകളിയും പടയണിയും തിറയും  (കടുകിട്ടു....)

--------------------------------------------------------------------------------------
 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kadukittu Varuthoru

Additional Info

അനുബന്ധവർത്തമാനം