മഴവില്ലിൻ നീലിമ കണ്ണിൽ

 

മഴവില്ലിൻ നീലിമ കണ്ണിൽ
മഴവില്ലിൻ ശോണിമ ചുണ്ടിൽ  (2)
മഴവില്ലിൻ ചാരുതയോടെ വിരിഞ്ഞേ നീ മുന്നിൽ

മഴ പാകിയ നേരിയ നൂലിൽ
മഴമുത്തു കിലുങ്ങിയ നാളിൽ
മഴവില്ലിൻ മഞ്ജിമയോടെ നിറഞ്ഞേ നീയുള്ളിൽ
മഴവില്ലിൻ നീലിമ കണ്ണിൽ
മഴവില്ലിൻ ശോണിമ ചുണ്ടിൽ


മഴ കിങ്ങിണി കെട്ടിയ മാറിൽ
മഴ മണി വള ചാർത്തിയ കൈയ്യിൽ
മഴ മെല്ലെയുരുമ്മിയ മെയ്യിനുമഴകോ നൂറഴക് (2)
മഴ നീട്ടിയ വിരലോടെ
മഴ മീട്ടിയ ചിരിയോടെ
മഴ ചൂടിയ തനുവോടെ
മഴ മൂടിയ കനവോടെ
മഴ മേഘരഥങ്ങളിലേറും പകലോനാകും ഞാൻ
മഴവില്ലിൻ നീലിമ കണ്ണിൽ
മഴവില്ലിൻ ശോണിമ ചുണ്ടിൽ


മഴവില്ലു വരച്ചവനേ നീ
മഴവില്ലു വിരിച്ചവനേ നീ
മഴവില്ലു മെനഞ്ഞു മിനുക്കണതിനി നീ എന്നാണോ
മഴ നൽകിയ കുളിരോടെ
മഴ പുൽകിയ നനവോടെ
മഴ തൂകിയ മലരോടെ
മഴ ചിന്നിയ സുഖമോടെ
മഴ തുള്ളി വരുന്നൊരു നേരം
മഴവില്ലെഴുതും ഞാൻ
മഴവില്ലിൻ നീലിമ കണ്ണിൽ
മഴവില്ലിൻ ശോണിമ ചുണ്ടിൽ

-------------------------------------------------------------------------------















 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Mazhavillin Neelima Kannil

Additional Info

അനുബന്ധവർത്തമാനം