അല തല്ലും കാറ്റിന്റെ വിരിമാറിൽ

അലതല്ലും കാറ്റിന്റെ വിരിമാറിൽ
അലയുന്ന കരിയിലത്തരി പോലെ
അഴലിന്റെയലകളിൽ പരക്കുന്നു
അഗതികൾ ആശ്രയം തേടുന്നു

രഹ്മത്തുൾ ആലമീനാകും ദുഃഖ-
മഹിയിതിൽ പ്രഭ തൂകും മണിദീപം
ഇരുൾ വീഴും വഴിതോറും തെളിയുന്നു
കരയുന്നോർക്കഭയമായവൻ മാത്രം

മൊട്ടായും പൂവായും കായായും കനിയായും
ഞെട്ടറ്റു വീഴുന്നു ജീവനീ ദുനിയാവിൽ
ഉറ്റോരെയൊക്കെയും വീഴ്ത്തിയിട്ടെന്തിനീ
മൊട്ടിനെ മാത്രം നീ നിർത്തുന്നു യാരബ്ബീ

ഉള്ളിന്റെയുള്ളിലെ കണ്ണുനീർക്കുമ്പിളിൽ
കൊള്ളുകയില്ലയീ നീറുന്ന നൊമ്പരം
ഈ കൊച്ചു കണ്ണിലൊതുങ്ങുകയില്ലയീ-
ദുഃഖത്തിൻ പേരാറും നീ തുണയാരബ്ബീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ala thallum kaattinte

Additional Info

Year: 
1969

അനുബന്ധവർത്തമാനം