കടലലറുന്നൂ കാറ്റലറുന്നൂ

കടലലറുന്നൂ -  കാറ്റലറുന്നൂ
കരയോ - കണ്ണു തുടയ്ക്കുന്നു
കടലലറുന്നു കാറ്റലറുന്നു
കരയോ കണ്ണു തുടയ്ക്കുന്നു
എത്രയോ പ്രളയം കരകണ്ടു
എത്ര പ്രവാഹം കരകണ്ടു 
കടലലറുന്നൂ കാറ്റലറുന്നൂ
കരയോ കണ്ണു തുടയ്ക്കുന്നു

മദിച്ചു തുള്ളി പുളയും തിരകള്‍
മാറിലുയര്‍ന്നു ചവിട്ടുമ്പോള്‍
മദഭരനടനം ചെയ്തുയരുമ്പോള്‍
മദഭരനടനം ചെയ്തുയരുമ്പോള്‍
മന്ദഹസിക്കുന്നു തീരം ഓ..
മന്ദഹസിക്കുന്നു തീരം 
കടലലറുന്നൂ കാറ്റലറുന്നൂ
കരയോ കണ്ണു തുടയ്ക്കുന്നു

ചുഴലിക്കാറ്റില്‍ ചൂളമരങ്ങള്‍ 
ചൂളിവിറച്ചു പതിയ്ക്കുമ്പോള്‍
കരിമൊട്ടുകളും വീണടിയുമ്പോള്‍
കണ്ടു സഹിക്കുന്നു തീരം 
കണ്ടു സഹിക്കുന്നു തീരം 
കടലലറുന്നൂ കാറ്റലറുന്നൂ
കരയോ കണ്ണു തുടയ്ക്കുന്നു

ഒരു തിര വന്നൂ - പലതിരയായീ
ഒടുവില്‍ കടലിനു ഭ്രാന്തായി
അലിഞ്ഞു തീരും കരയുടെ വേദന
അറിയാന്‍ ആകാശം മാത്രം

 

Ballatha Pahayan | Kadalalarunnu song