മുരളി ഗോപി
മുരളി ഗോപി
നടൻ, തിരക്കഥാകൃത്ത്, ഗായകൻ, പത്രപ്രവർത്തകൻ, എഴുത്തുകാരൻ എന്നീ നിലയിൽ പ്രശസ്തനായ മുരളി ഗോപി, മലയാളസിനിമയിൽ മാത്രമല്ല ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച നടൻമാരിൽ ഒരാളായിരുന്ന ഭരത് ഗോപിയുടേയും ജയലക്ഷ്മിയുടെയും മകനാണ്. 1972 മാർച്ച് 4നു തിരുവനന്തപുരത്താണു ജനനം.
2004ൽ ലാൽജോസിന്റെ രസികൻ എന്ന സിനിമയ്ക്ക് തിരക്കഥയുമായാണു സിനിമയിൽ അരങ്ങേറുന്നത്. പ്രസ്തുത ചിത്രത്തിൽ വില്ലൻ വേഷം ചെയ്തതിനൊപ്പം ചാഞ്ഞു നിൽക്കണ പൂത്ത മാവിന്റെ എന്നു തുടങ്ങുന്ന ഒരു ഗാനവും ആലപിച്ചു. കാളഭാസ്കരൻ എന്ന ആ വില്ലൻ വേഷം ശ്രദ്ധിക്കപ്പെട്ടുവെങ്കിലും സിനിമ ബോക്സോഫീസിൽ വലിയ ഹിറ്റ് ആകാത്തതുകൊണ്ടാകാം, മുരളി പിന്നെ കുറേ കാലം മലയാള സിനിമയിൽ ഉണ്ടായിരുന്നില്ല. അതിനു ശേഷം മുരളി കുറച്ചു കാലം ദുബായില്‍ ജോലി ചെയ്തു. പിന്നീട് 2009-ൽ മോഹൻലാൽ
അഭിനയിച്ച ബ്ലസ്സി ചിത്രമായ ഭ്രമരത്തിലെ “ഡോക്ടർ അലക്സ്” എന്ന വേഷത്തിലൂടെ വീണ്ടും മലയാളത്തിൽ എത്തി. അതിനുശേഷം മലയാള സിനിമയുടെ ശീലങ്ങൾ മാറ്റുന്ന ചില രചനകളിലൂടെ മുരളി സിനിമയിൽ തന്റെ സ്ഥാനം വരച്ചിട്ടു. മുരളിഗോപിയുടെ രചനയിൽ പുറത്തുവന്ന “ഈ അടുത്ത കാലത്ത്” “ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്“ എന്നി ചിത്രങ്ങൾ അക്കാലത്തെ വളരെ ശ്രദ്ധനേടിയ രചനകൾ ആയിരുന്നു.
സിനിമയും കഥകളും വേഗത്തിൽ മാറ്റത്തിന്റെ കാറ്റിനൊപ്പം നീങ്ങുമ്പോൾ അതിന്റെ അമരത്തു തന്നെയാണു മുരളി ഗോപി എന്ന തിരക്കഥാകൃത്തിന്റെ സ്ഥാനം.
കാലഘട്ടത്തിന്റെ മാറ്റത്തെക്കാളുപരി എഴുതാൻ ഉദ്ദേശിക്കുന്ന ആശയം, പശ്ചാത്തലം എന്നിവയ്ക്ക് തന്റേതായ വ്യാകരണമുണ്ടാക്കുന്ന ആളാണ് അദ്ദേഹം.
പത്തൊമ്പതാമത്തെ വയസ്സില്‍ "ആയുര്‍രേഘ" എന്ന ചെറുകഥയാണു മുരളിയുടെ പ്രസിദ്ധീകരിച്ച ആദ്യ രചന. തുടക്ക കാലത്ത് ദി ഹിന്ദു, ദി ഇന്ത്യന്‍ എക്സ്പ്രസ്സ് എന്നീ പത്രങ്ങളുടെ സബ് എഡിറ്റര്‍ ആയും മുരളി ഗോപി ജോലി ചെയ്തിട്ടുണ്ട്. മാതൃഭൂമിയിലും കലാകൌമുദിയിലും ചെറുകഥകൾ ചെറുപ്പം മുതൽ എഴുതിയിരുന്നു. അവയിൽ പലതും സമാഹാരങ്ങൾ ആയിട്ട് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
2021-ൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത 'തീർപ്പ്' എന്ന ചിത്രത്തിലൂടെ അദ്ദേഹം നിർമ്മാതാവിന്റെ മേലങ്കി കൂടി അണിഞ്ഞു.
ഇദ്ദേഹത്തിന്റെ ഭാര്യ അഞ്ജന തന്റെ മുപ്പത്തി എട്ടാം വയസിൽ 2015 എപ്രിൽ 26 നു ഹൃദയസ്തംഭനം മൂലം അന്തരിച്ചു. മക്കൾ ഗൗരിയും ഗൗരവും.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
വൺ | പ്രതിപക്ഷ നേതാവ് ജയാനന്ദൻ | സന്തോഷ് വിശ്വനാഥ് | 2021 |
വെടിവഴിപാട് | രാഹുൽ | ശംഭു പുരുഷോത്തമൻ | 2013 |
വണ്‍ ബൈ ടു | ഡോ. ഹരി നാരായണൻ | അരുൺ കുമാർ അരവിന്ദ് | 2014 |
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് | ചെഗുവേര റോയി | അരുൺ കുമാർ അരവിന്ദ് | 2013 |
ലുക്കാ ചുപ്പി | ബാഷ് മുഹമ്മദ് | 2015 | |
രസികൻ | തെളിപ്പറമ്പിൽ ഭാസ്കരൻ / കാള ഭാസ്കരൻ | ലാൽ ജോസ് | 2004 |
ഭ്രമരം | ഡോ അലക്സ് | ബ്ലെസ്സി | 2009 |
പാവാട | സംവിധായകൻ ചന്ദ്രമോഹനൻ | ജി മാർത്താണ്ഡൻ | 2016 |
പാ.വ | ദേവസി പാപ്പൻ | സൂരജ് ടോം | 2016 |
നാക്കു പെന്റാ നാക്കു ടാകാ | ആന്റണി കുലസിംഹം | വയലാർ മാധവൻകുട്ടി | 2014 |
ദൃശ്യം 2 | ഐ ജി തോമസ് ബാസ്റ്റിൻ | ജീത്തു ജോസഫ് | 2021 |
താപ്പാന | മണിക്കുട്ടൻ / കന്ന് കുട്ടൻ | ജോണി ആന്റണി | 2012 |
താക്കോൽ | ഫാദര്‍ പൈലി മാങ്കുന്നത്ത് | കിരൺ പ്രഭാകരൻ | 2019 |
ടിയാൻ | രമാകാന്ത് മഹാശയ് | ജിയെൻ കൃഷ്ണകുമാർ | 2017 |
ഗദ്ദാമ | ഭരതൻ | കമൽ | 2011 |
കൊച്ചാൾ | സൈമൺ തോമസ് ഇരുമ്പൻ | ശ്യാം മോഹൻ | 2022 |
കുരുതി | എസ് ഐ സത്യൻ | മനു വാര്യർ | 2021 |
കാറ്റ് | ചെല്ലപ്പൻ | അരുൺ കുമാർ അരവിന്ദ് | 2017 |
കാഞ്ചി | പെരിങ്ങോടൻ നാരായണൻ | ജി എൻ കൃഷ്ണകുമാർ | 2013 |
കമ്മാര സംഭവം | മലയിൽ കേളു നമ്പ്യാർ | രതീഷ് അമ്പാട്ട് | 2018 |
കഥ
ചിത്രം | സംവിധാനം | വര്‍ഷം |
---|---|---|
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് | അരുൺ കുമാർ അരവിന്ദ് | 2013 |
രസികൻ | ലാൽ ജോസ് | 2004 |
തീർപ്പ് | രതീഷ് അമ്പാട്ട് | 2022 |
ഈ അടുത്ത കാലത്ത് | അരുൺ കുമാർ അരവിന്ദ് | 2012 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് | അരുൺ കുമാർ അരവിന്ദ് | 2013 |
ലൂസിഫർ | പൃഥ്വിരാജ് സുകുമാരൻ | 2019 |
രസികൻ | ലാൽ ജോസ് | 2004 |
തീർപ്പ് | രതീഷ് അമ്പാട്ട് | 2022 |
ടിയാൻ | ജിയെൻ കൃഷ്ണകുമാർ | 2017 |
കമ്മാര സംഭവം | രതീഷ് അമ്പാട്ട് | 2018 |
ഈ അടുത്ത കാലത്ത് | അരുൺ കുമാർ അരവിന്ദ് | 2012 |
L2 എമ്പുരാൻ | പൃഥ്വിരാജ് സുകുമാരൻ | 2020 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് | അരുൺ കുമാർ അരവിന്ദ് | 2013 |
രസികൻ | ലാൽ ജോസ് | 2004 |
തീർപ്പ് | രതീഷ് അമ്പാട്ട് | 2022 |
ടിയാൻ | ജിയെൻ കൃഷ്ണകുമാർ | 2017 |
കമ്മാര സംഭവം | രതീഷ് അമ്പാട്ട് | 2018 |
ഈ അടുത്ത കാലത്ത് | അരുൺ കുമാർ അരവിന്ദ് | 2012 |
നിർമ്മാണം
സിനിമ | സംവിധാനം | വര്‍ഷം |
---|---|---|
തീർപ്പ് | രതീഷ് അമ്പാട്ട് | 2022 |
ആലപിച്ച ഗാനങ്ങൾ
ഗാനരചന
മുരളി ഗോപി എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്‍ഷം |
---|---|---|---|---|---|
ലൂസിഫർ തീം - എമ്പുരാനേ | ലൂസിഫർ | ദീപക് ദേവ് | ഉഷാ ഉതുപ്പ് | 2019 | |
ലൂസിഫർ ആൻതം | ലൂസിഫർ | ദീപക് ദേവ് | ഉഷാ ഉതുപ്പ് | 2019 | |
രാവിൽ ഈ രാവിൽ | തീർപ്പ് | മുരളി ഗോപി | സയനോര ഫിലിപ്പ് | 2022 | |
നേതി നേതി | ടിയാൻ | ഗോപി സുന്ദർ | വിജയ് യേശുദാസ് | 2017 | |
ഗോഡേ പേ ആയാഹേ | തീർപ്പ് | മുരളി ഗോപി | ദിവ്യ കുമാർ | 2022 |
സംഗീതം
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്‍ഷം |
---|---|---|---|---|---|
രാവിൽ ഈ രാവിൽ | തീർപ്പ് | മുരളി ഗോപി | സയനോര ഫിലിപ്പ് | 2022 | |
ഗോഡേ പേ ആയാഹേ | തീർപ്പ് | മുരളി ഗോപി | ദിവ്യ കുമാർ | 2022 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
സിനിമ | സംവിധാനം | വര്‍ഷം | ശബ്ദം സ്വീകരിച്ചത് |
---|---|---|---|
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് | അരുൺ കുമാർ അരവിന്ദ് | 2013 |
Edit History of മുരളി ഗോപി
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
23 Aug 2022 - 16:39 | Madhusudanan Nair S | പ്രൊഫൈലിൽ ഗാനരചന സംഗീത സംവിധാനം എന്നിവ കൂടി ചേർത്തു.. |
7 Jun 2021 - 14:39 | Kiranz | |
28 May 2021 - 14:59 | Kiranz | added audio version |
26 May 2021 - 22:48 | shyamapradeep | |
15 Jan 2021 - 19:47 | admin | Comments opened |
17 Dec 2020 - 11:57 | Daasan | |
13 Nov 2020 - 08:23 | admin | Converted dob to unix format. |
11 Sep 2015 - 10:43 | Nisi | |
11 Sep 2015 - 10:41 | Nisi | |
7 Sep 2015 - 21:49 | Dileep Viswanathan | Added hyperlinks. |
- 1 of 2
- അടുത്തതു് ›
Contributors | Contribution |
---|---|
ഓഡിയോ വേർഷൻ വായിച്ച് റെക്കോർഡ് ചെയ്തു | |
Music |