കാൽകുഴഞ്ഞു മെയ് തളർന്നു

കാൽകുഴഞ്ഞു മെയ് തളർന്നു വീണുപോകുമെന്നാലും
ഒന്നുയർന്നു മുന്നിലേക്ക് പോയിടാം
കാറ്റെടുത്തെറിഞ്ഞ വിത്തു മൂന്നിടത്തു വീണാലും
മൂന്നുമട്ടിൽ നാം പെടുത്തുമെന്നിടാം ( 2)

നാം കണ്ടതെന്താണോ നീ കണ്ടതൊന്നാണോ
നാം കണ്ടതിന്നേതോ കൺകെട്ടുമാവാം
എന്തായിരുന്നാലും മണ്ണായിമാറാതെ
എൻ പേറിയാരാനും പോകുമോ?
ആരുമാരുമോർത്തിടാത്ത നൂറുനൂറു ജീവിതങ്ങൾ
ആവഴിക്കുമീവഴിക്കുമോടിയോടി വീണഴിഞ്ഞു പോയ്..... ഇതാ ...
ഭൂമിതന്റെ അച്ചുതണ്ടിൽ ആയിരം യുഗങ്ങളായി
മൂകയാനമെന്നുമേ തുടർന്നിടുന്നു വാനവീഥിയിൽ..
സദാ.. സദാ.. സദാ... സദാ...  സദാ... സദാ.. സദാ
(കാൽകുഴഞ്ഞു... )

തെറിച്ചുമണ്ണിൽ വീണവിത്ത് കള്ളിമുള്ളിൽ പൂണ്ടുപോം
കിളച്ച മണ്ണിൽ വീണതോ കുരുത്തുപൊന്തി വന്നുവോ (2)
വെറുതെ.. തുടരുക .. ചലനമേ.. തുടരുക
ഏതു വൃക്ഷമായി നാളെ മാറുമെന്നറിഞ്ഞുവോ
ഏതു വൃക്ഷമായി നാളെ മാറുമെന്നറിഞ്ഞുവോ
സദാ.. സദാ.. സദാ... സദാ...  സദാ...
കാൽക്കുഴഞ്ഞു മെയ് കുഴഞ്ഞു വീണുപോകുമെന്നാലും
ഒന്നുയർന്നു മുന്നിലേക്ക് പോയിടാം
കാറ്റെടുത്തെറിഞ്ഞ വിത്തു മൂന്നിടത്തു വീണാലും
മൂന്നുമട്ടിൽ നാം പെടുത്തുമെന്നിടാം

നാം കണ്ടതെന്താണോ നീ കണ്ടതൊന്നാണോ
നാം കണ്ടതിന്നേതോ കൺകെട്ടുമാവാം
എന്തായിരുന്നാലും മണ്ണായിമാറാതെ
എൻ‌പേരിലാകാതെ പോകുമോ?
ആരുമാരുമോർത്തിടാത്ത നൂറുനൂറു ജീവിതങ്ങൾ
ആവഴിക്കുമീവഴിക്കുമൊടീയോടി വീണഴഞ്ഞുപോയ്.....
സദാ.. സദാ.. സദാ... സദാ...  സദാ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kaalkuzhanju meykuzhanju

Additional Info

Year: 
2013

അനുബന്ധവർത്തമാനം