അനൂപ് മേനോൻ
1977 ഓഗസ്റ്റ് 3 ന് ഗംഗാധരൻ നായരുടെയും ഇന്ദിര മേനോന്റെയും മകനായി കോഴിക്കോട് ജനിച്ചു. അനൂപ് മേനോൻ പഠിച്ചതും വളർന്നതും തിരുവനന്തപുരത്തായിരുന്നു. തിരുവനന്തപുരം ലോ കല്ലേജിൽ നിന്നും നിയമത്തിൽ യൂണിവേഴ്സിറ്റി തലത്തിൽ റാങ്കോടുകൂടിയാണ് ബിരുദം നേടിയത്. ദുബായിൽ നിയമാധ്യാപകനായി പ്രവർത്തിക്കുന്നതിനിടയിൽ അനൂപ് മേനോൻ പല ചാനലുകളിലും അവതാരകനായി പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെത്തുടർന്നാണ് സീരിയലുകളിലേയ്ക്ക് പ്രവേശിച്ചത്. സീരിയലുകളിൽ അഭിനയിച്ച് അദ്ദേഹം പ്രേക്ഷക പ്രീതി നേടി.
2002 ൽ വിനയൻ സംവിധാനം ചെയ്ത കാട്ടുചെമ്പകം എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് അനൂപ് മേനോൻ അഭിനയരംഗത്തേയ്ക്കെത്തുന്നത്. തുടർന്ന് മോക്ഷം, തിരക്കഥ എന്നിവയുൾപ്പെടെ കുറച്ചു സിനിമകളിൽ അഭിനയിച്ചതിനുശേഷം രാജീവ് നാഥ് സംവിധാനം ചെയ്ത പകൽ നക്ഷത്രങ്ങൾ എന്ന സിനിമയ്ക്ക് തിരക്കഥ, സംഭാഷണം രചിച്ചു. ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ് എന്നിവയുൾപ്പെടെ പന്ത്രണ്ടോളം സിനിമകളുടെ കഥാകൃത്ത് അനൂപ് മേനോനാണ്. പതിനഞ്ചോളം ചിത്രങ്ങൾക്ക് തിരക്കഥ, സംഭാഷണം രചിച്ചിട്ടുണ്ട്. 2020 ൽ കിംഗ് ഫിഷ് എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് അനൂപ് മേനോൻ സംവിധാനരംഗത്തും ചുവടുറപ്പിച്ചു. നായകനായും കാരക്ടർ വേഷങ്ങളിലുമായി എഴുപതിലധികം സിനിമകളിൽ അനൂപ് മേനോൻ അഭിനയിച്ചിട്ടുണ്ട്. ബ്യൂട്ടിഫുൾ എന്ന സിനിമയിലൂടെ ഗാനരചനാരംഗത്തെത്തിയ അനൂപ് മേനോൻ ഏഴ് സിനിമകളിൽ പാട്ടുകൾ എഴുതിയിട്ടുണ്ട്.
2014 ലായിരുന്നു അനൂപ് മേനോന്റെ വിവാഹം ഭാര്യയുടെ പേര് ഷേമ അലക്സാണ്ടർ.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
കിംഗ് ഫിഷ് | അനൂപ് മേനോൻ | 2020 |
നാല്പതുകാരന്റെ ഇരുപതുകാരി | അനൂപ് മേനോൻ | 2023 |
പത്മ | അനൂപ് മേനോൻ | 2022 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
#ഹോം | വിശാൽ | റോജിൻ തോമസ് | 2021 |
10 കല്പനകൾ | ഡേവിസ് | ഡോൺ മാക്സ് | 2016 |
1983 | വിജയ് മേനോൻ(ക്രിക്കറ്റ് കോച്ച്) | എബ്രിഡ് ഷൈൻ | 2014 |
916 (നയൻ വൺ സിക്സ്) | ഡോ. ഹരികൃഷ്ണൻ | എം മോഹനൻ | 2012 |
അതേ മഴ അതേ വെയിൽ | ജി മനു | 2011 | |
അബ്രഹാം ഓസ്ലര് | ഡോ സതീഷ് മാധവൻ | മിഥുൻ മാനുവൽ തോമസ് | 2023 |
അറബിക്കടലിന്റെ റാണി | എം പത്മകുമാർ | 2017 | |
അവൻ | നന്ദകുമാർ കാവിൽ | 2010 | |
അർദ്ധനാരീശ്വരൻ | രതീഷ് രവി | 2012 | |
ആംഗ്രി ബേബീസ് ഇൻ ലവ് | ജീവൻ പോൾ | സജി സുരേന്ദ്രൻ | 2014 |
ആമി | അക്ബർ അലി | കമൽ | 2018 |
ഇവർ | തോമസ് ഐ പി എസ് | ടി കെ രാജീവ് കുമാർ | 2003 |
ഈ അടുത്ത കാലത്ത് | കമ്മീഷണർ ടോം ചെറിയാൻ | അരുൺ കുമാർ അരവിന്ദ് | 2012 |
എന്റെ മെഴുതിരി അത്താഴങ്ങൾ | സഞ്ജയ് പോൾ | സൂരജ് ടോം | 2018 |
എബ്രഹാം ആൻഡ് ലിങ്കൺ | പ്രമോദ് പപ്പൻ | 2007 | |
ഐ ലൌ മി | രാം മോഹൻ | ബി ഉണ്ണികൃഷ്ണൻ | 2012 |
ഒരു നാല്പതുകാരന്റെ ഇരുപത്തിയൊന്നുകാരി | വി കെ പ്രകാശ് | 2020 | |
ഒരു ശ്രീലങ്കൻ സുന്ദരി IN.AUH | കൃഷ്ണ പ്രിയദർശൻ | 2023 | |
ഓ സിൻഡ്രേല | റിനോൾസ് റഹ്മാൻ | 2023 | |
കനൽ | അനന്തരാമൻ | എം പത്മകുമാർ | 2015 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ആംഗ്രി ബേബീസ് ഇൻ ലവ് | സജി സുരേന്ദ്രൻ | 2014 |
എന്റെ മെഴുതിരി അത്താഴങ്ങൾ | സൂരജ് ടോം | 2018 |
ഒരു നാല്പതുകാരന്റെ ഇരുപത്തിയൊന്നുകാരി | വി കെ പ്രകാശ് | 2020 |
ഓ സിൻഡ്രേല | റിനോൾസ് റഹ്മാൻ | 2023 |
കിംഗ് ഫിഷ് | അനൂപ് മേനോൻ | 2020 |
ട്രിവാൻഡ്രം ലോഡ്ജ് | വി കെ പ്രകാശ് | 2012 |
ഡി കമ്പനി | വിനോദ് വിജയൻ, എം പത്മകുമാർ, ദീപൻ | 2013 |
ഡേവിഡ് & ഗോലിയാത്ത് | രാജീവ് നാഥ് | 2013 |
നാല്പതുകാരന്റെ ഇരുപതുകാരി | അനൂപ് മേനോൻ | 2023 |
പത്മ | അനൂപ് മേനോൻ | 2022 |
ബ്യൂട്ടിഫുൾ | വി കെ പ്രകാശ് | 2011 |
മദ്രാസ് ലോഡ്ജ് | വി കെ പ്രകാശ് | 2018 |
വരാൽ | കണ്ണൻ താമരക്കുളം | 2022 |
ഹോട്ടൽ കാലിഫോർണിയ | അജി ജോൺ | 2013 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
അർദ്ധനാരീശ്വരൻ | രതീഷ് രവി | 2012 |
എന്റെ മെഴുതിരി അത്താഴങ്ങൾ | സൂരജ് ടോം | 2018 |
ഒരു നാല്പതുകാരന്റെ ഇരുപത്തിയൊന്നുകാരി | വി കെ പ്രകാശ് | 2020 |
ഓ സിൻഡ്രേല | റിനോൾസ് റഹ്മാൻ | 2023 |
കിംഗ് ഫിഷ് | അനൂപ് മേനോൻ | 2020 |
ട്രിവാൻഡ്രം ലോഡ്ജ് | വി കെ പ്രകാശ് | 2012 |
ഡി കമ്പനി | വിനോദ് വിജയൻ, എം പത്മകുമാർ, ദീപൻ | 2013 |
ഡേവിഡ് & ഗോലിയാത്ത് | രാജീവ് നാഥ് | 2013 |
ദി ഡോൾഫിൻസ് | ദീപൻ | 2014 |
നാല്പതുകാരന്റെ ഇരുപതുകാരി | അനൂപ് മേനോൻ | 2023 |
പകൽ നക്ഷത്രങ്ങൾ | രാജീവ് നാഥ് | 2008 |
പത്മ | അനൂപ് മേനോൻ | 2022 |
ബ്യൂട്ടിഫുൾ | വി കെ പ്രകാശ് | 2011 |
മദ്രാസ് ലോഡ്ജ് | വി കെ പ്രകാശ് | 2018 |
വരാൽ | കണ്ണൻ താമരക്കുളം | 2022 |
ഹോട്ടൽ കാലിഫോർണിയ | അജി ജോൺ | 2013 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
എന്റെ മെഴുതിരി അത്താഴങ്ങൾ | സൂരജ് ടോം | 2018 |
ഒരു നാല്പതുകാരന്റെ ഇരുപത്തിയൊന്നുകാരി | വി കെ പ്രകാശ് | 2020 |
ഓ സിൻഡ്രേല | റിനോൾസ് റഹ്മാൻ | 2023 |
കിംഗ് ഫിഷ് | അനൂപ് മേനോൻ | 2020 |
കോക്ക്ടെയ്ൽ | അരുൺ കുമാർ അരവിന്ദ് | 2010 |
ട്രിവാൻഡ്രം ലോഡ്ജ് | വി കെ പ്രകാശ് | 2012 |
ഡേവിഡ് & ഗോലിയാത്ത് | രാജീവ് നാഥ് | 2013 |
നാല്പതുകാരന്റെ ഇരുപതുകാരി | അനൂപ് മേനോൻ | 2023 |
പകൽ നക്ഷത്രങ്ങൾ | രാജീവ് നാഥ് | 2008 |
പത്മ | അനൂപ് മേനോൻ | 2022 |
ബ്യൂട്ടിഫുൾ | വി കെ പ്രകാശ് | 2011 |
മദ്രാസ് ലോഡ്ജ് | വി കെ പ്രകാശ് | 2018 |
വരാൽ | കണ്ണൻ താമരക്കുളം | 2022 |
ഹോട്ടൽ കാലിഫോർണിയ | അജി ജോൺ | 2013 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
ഓ സിൻഡ്രേല | റിനോൾസ് റഹ്മാൻ | 2023 |
ഗാനരചന
അനൂപ് മേനോൻ എഴുതിയ ഗാനങ്ങൾ
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ആമയും മുയലും | പ്രിയദർശൻ | 2014 |
ഇവർ വിവാഹിതരായാൽ | സജി സുരേന്ദ്രൻ | 2009 |
ഗാനഗന്ധർവ്വൻ | രമേഷ് പിഷാരടി | 2019 |
Edit History of അനൂപ് മേനോൻ
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
31 Aug 2022 - 16:22 | Achinthya | |
5 Mar 2022 - 00:03 | Achinthya | |
24 Feb 2022 - 15:44 | Achinthya | |
18 Feb 2022 - 02:22 | Achinthya | |
14 Jun 2021 - 22:20 | Ashiakrish | പ്രൊഫൈൽ ഗാലറി ഫോട്ടോകൾ ചേർത്തു. |
15 Apr 2021 - 12:08 | Santhoshkumar K | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
15 Apr 2021 - 12:04 | Santhoshkumar K | |
15 Jan 2021 - 19:49 | admin | Comments opened |
23 Dec 2020 - 13:20 | Ashiakrish | ഫോട്ടോ ചേർത്തു. Fb ലിങ്ക് ചേർത്തു. |
20 Jan 2019 - 21:20 | Neeli |
- 1 of 2
- അടുത്തതു് ›