കണ്ണാടി കള്ളങ്ങൾ

കണ്ണാടി കള്ളങ്ങൾ ചൊല്ലും രാത്രിയിൽ
കസവിടും നാണമോ...
കനവുകൾ തേടും
എൻ വിരൽ തുമ്പിൽ
നനയുന്നു നീ...എൻ നിലാമഴയായ്...
കൊഞ്ചൽ കാക്കും ചുണ്ടിൽ
ചിങ്കാര പെയ്ത്തിൻ രാവുമാഞ്ഞുവോ...
കണ്ണാടി കള്ളങ്ങൾ ചൊല്ലും രാത്രിയിൽ
കസവിടും നാണമോ....

കർണ്ണികാരങ്ങളിൽ, സ്വർണ്ണ താരങ്ങളിൽ
കണ്ടുഞാൻ നിന്നെയെൻ സ്വന്തമേ...
തെന്നലേ, നിന്നെയീ...
ഈറനാം സന്ധ്യയിൽ
മഴവില്ലിൽ...ഊഞ്ഞാലിൽ, കാത്തുഞാൻ...
പൂമുഖ വാതിൽ...പാതി ചാരി നീ...
കാത്തിരിക്കും നേരമോ....
കണ്ണിൽ കിന്നാരം....

വെണ്ണിലാ മിന്നലിൽ, മാമഴ തുള്ളിയിൽ
തേടി ഞാൻ നിന്നെയെൻ താരമേ...
കണ്മണി സ്നേഹമാം, വാർമുകിൽ പന്തലിൽ
രതിലോല മഞ്ചത്തിൽ ചേർത്തു ഞാൻ...
കുങ്കുമം ചോരും പൊൻ തിടമ്പിൽ നീ
ഓർത്തിരിയ്ക്കാൻ മാത്രമായ് ചുംബനത്തിൽ നീ...

കണ്ണാടി കള്ളങ്ങൾ ചൊല്ലും രാത്രിയിൽ
കസവിടും നാണമോ...
കനവുകൾ തേടും
എൻ വിരൽ തുമ്പിൽ
നനയുന്നു നീ...എൻ നിലാമഴയായ്...
കൊഞ്ചൽ കാക്കും ചുണ്ടിൽ
ചിങ്കാര പെയ്ത്തിൻ രാവുമാഞ്ഞുവോ...
കണ്ണാടി കള്ളങ്ങൾ ചൊല്ലും രാത്രിയിൽ
കസവിടും നാണമോ....

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kannaadi Kallangal

Additional Info

Year: 
2012

അനുബന്ധവർത്തമാനം