ശ്രീനിവാസൻ

Name in English: 
Sreenivasan

1977ൽ പി എ ബക്കർ സംവിധാനം ചെയ്ത 'മണിമുഴക്കം' എന്ന ചിത്രത്തിലൂടെയാണു ശ്രീനിവാസൻ മലയാളസിനിമയിലേക്ക് കടന്നു വന്നത്. കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ പാട്യം എന്ന ഗ്രാമത്തിൽ നിന്നും വന്ന ശ്രീനിവാസൻ തലശ്ശേരി ഗവ. ഹൈസ്കൂൾ, മട്ടന്നൂർ പഴശ്ശി രാജ എൻ എസ് എസ് കോളേജ് എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി. അതിനു ശേഷം ചെന്നൈയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയം പഠിക്കാൻ ചേർന്നു. അവിടെ നിന്നും ഡിപ്ളോമ നേടി പുറത്തിറങ്ങിയ ശ്രീനിവാസൻ പിന്നീട് കെ ജി ജോർജ്ജ് സംവിധാനം ചെയ്ത 'മേള' എന്ന ചിത്രത്തിൽ ഒരു അപ്രധാന വേഷത്തിൽ അഭിനയിച്ചു. 

പിന്നീട് ചെറുതും വലുതുമായ നിരവധി വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ശ്രീനിവാസൻ പിന്നീട് നിരവധി സിനിമകൾക്ക് തിരക്കഥ രചിച്ചു. 1989 ൽ 'വടക്കുനോക്കിയന്ത്രം' 1998 ൽ 'ചിന്താവിഷ്ടയായ ശ്യാമള' എന്നീ സിനിമകൾ സംവിധാനം ചെയ്തു പ്രേക്ഷകപ്രശംസ നേടി.

ഭാര്യ: വിമല

മക്കൾ: വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ