പുല്ലാനിവരമ്പത്ത് പൂക്കൊന്നക്കൊമ്പത്ത്
പുല്ലാനിവരമ്പത്ത് പൂക്കൊന്നക്കൊമ്പത്ത്
നെല്ലോലക്കുരുവികള്‍ കൂടുവെച്ചു - രണ്ടു
നെല്ലോലക്കുരുവികള്‍ കൂടുവെച്ചു
കൂടിന്നുമേക്കടി കുരുത്തോല
പാടത്തെപഴംപായല് തഴപ്പായ
പുല്ലാനിവരമ്പത്ത് പൂക്കൊന്നക്കൊമ്പത്ത്
നെല്ലോലക്കുരുവികള്‍ കൂടുവെച്ചു - രണ്ടു
നെല്ലോലക്കുരുവികള്‍ കൂടുവെച്ചു
തേനുണ്ണാന്‍ പോയതും തെനതിന്നാന് പോയതും
തെമ്മാങ്കുപാടിയതും ഒരുമിച്ചാണേ - അവര്‍
തെമ്മാങ്കുപാടിയതും ഒരുമിച്ചാണേ
പൂവനും പിടയുമായ് കിനാവു കണ്ടു
ദൂരത്ത് കതിര് കൊയ്യാന്‍ പോയി പൂവന്
കാലത്തു വന്നപ്പോള്‍ കൂടില്ലാ പിടയില്ലാ
കോലോത്തെത്തമ്പ്രാന്റെ ചിരിമാത്രം - കഷ്ടം
കോലോത്തെത്തമ്പ്രാന്റെ ചിരിമാത്രം
പൂവന്റെ നെഞ്ചത്ത് കനലാണേ
അരമനയ്ക്കകത്തൊരു മുളങ്കൂട്ടില്‍
ഇണയുടെ ചിറകടി കേട്ടില്ലാരും - കേട്ടില്ലാരും
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Pullanivarambathu
Additional Info
Year:
1969
ഗാനശാഖ: