REJI

REJI's picture

റെജി കോട്ടയം

എന്റെ പ്രിയഗാനങ്ങൾ

  • ഇന്ദ്രവല്ലരി പൂ ചൂടി

    ഇന്ദ്രവല്ലരി പൂ ചൂടി വരും സുന്ദര ഹേമന്തരാത്രി
    എന്നെ നിൻ മാറിലെ വനമാലയിലെ മന്ദാരമലരാക്കൂ
    ഇവിടം വൃന്ദാവനമാക്കൂ
    ഇന്ദ്രവല്ലരി പൂ ചൂടി വരും സുന്ദര ഹേമന്ത രാത്രി
    എന്നെ നിൻ മാറിലെ വനമാലയിലെ മന്ദാരമലരാക്കൂ
    ഇവിടം വൃന്ദാവനമാക്കൂ

    ഒഴുകുമീ വെണ്ണിലാ പാലരുവീ
    ഒരു നിമിഷം കൊണ്ടൊരു യമുനയാക്കൂ
    പ്രേമോദയങ്ങളിൽ മെയ്യൊടു ചേർക്കുമൊരു
    ഗാനഗന്ധർവനാക്കൂ എന്നെ നിൻ ഗാനഗന്ധർവനാക്കൂ
    ഇന്ദ്രവല്ലരി പൂ ചൂടി വരും സുന്ദര ഹേമന്തരാത്രി
    എന്നെ നിൻ മാറിലെ വനമാലയിലെ മന്ദാരമലരാക്കൂ
    ഇവിടം വൃന്ദാവനമാക്കൂ

    ഉണരുമീ സർപ്പ ലതാസദനം
    ഒരു നിമിഷം കൊണ്ടൊരു മഥുരയാക്കൂ
    മാരോത്സവങ്ങളിൽ ചുണ്ടൊടടുക്കുമൊരു
    മായാമുരളിയാക്കൂ എന്നെ നിൻ മായാമുരളിയാക്കൂ
    ഇന്ദ്രവല്ലരി പൂ ചൂടി വരും സുന്ദര ഹേമന്തരാത്രി
    എന്നെ നിൻ മാറിലെ വനമാലയിലെ മന്ദാരമലരാക്കൂ
    ഇവിടം വൃന്ദാവനമാക്കൂ

  • ഗോവർദ്ധനഗിരി

    ഗോവർദ്ധനഗിരി കൈയിലുയർത്തിയ
    ഗോപകുമാരൻ വരുമോ തോഴി (2)
    കാളിയമർദ്ദന നർത്തനമാടിയ
    കമനീയാംഗൻ വരുമോ തോഴി
    (ഗോവർധന..)

    സാഗരചുംബനമേറ്റു തളർന്നു (2)
    സന്ധ്യ നഭസ്സിൽ മാഞ്ഞു കഴിഞ്ഞു
    നീലനിലാവിൻ നിറമാലയുമായ്‌ (2)
    നിർമ്മല യാമിനി വന്നു കഴിഞ്ഞു
    (ഗോവർധന..)

    പാലും വെണ്ണയും പഴകും മുൻപെ (2)
    പങ്കജനേത്രൻ വരുമോ തോഴി
    ചിന്താമലരുകൾ മുള്ളുകളായി (2)
    നൊന്തുഴലുന്നു മാമക ഹൃദയം
    (ഗോവർധന..)

     

  • കരിനീലക്കണ്ണുള്ള പെണ്ണേ

    കരിനീലക്കണ്ണുള്ള പെണ്ണേ
    നിന്റെ കവിളത്തു ഞാനൊന്നു നുള്ളീ.. (2)
    അറിയാത്ത ഭാഷയിലെന്തൊ
    കുളിരളകങ്ങളെന്നോടു ചൊല്ലീ
    കരിനീല കണ്ണുള്ള പെണ്ണേ..

    ഒരു കൊച്ചു സന്ധ്യയുദിച്ചു.. മലർ
    കവിളിൽ ഞാൻ കോരിത്തരിച്ചു..(2)
    കരിനീല കണ്ണു നനഞ്ഞു.. എന്റെ
    കരളിലെ കിളിയും കരഞ്ഞു..
    കരിനീല കണ്ണുള്ള പെണ്ണേ..

    ഒരു ദുഃഖ രാത്രിയിൽ നീയെൻ
    രഥമൊരു മണ‍ൽ കാട്ടിൽ വെടിഞ്ഞു (2)
    അതു കഴിഞ്ഞോമനേ നിന്നിൽ
    പുത്തനനുരാഗസന്ധ്യകൾ പൂത്തു (കരിനീല..)

  • അകലെ അകലെ നീലാകാശം

    അകലെ....അകലെ... നീലാകാശം
    ആ ആ ആ.... 
    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

    പാടിവരും നദിയും കുളിരും
    പാരിജാത മലരും മണവും
    ഒന്നിലൊന്നു കലരും പോലെ
    നമ്മളൊന്നായലിയുകയല്ലേ 
    (അകലെ... )

    നിത്യസുന്ദര നിർവൃതിയായ് നീ
    നിൽക്കുകയാണെന്നാത്മാവിൽ
    വിശ്വമില്ലാ നീയില്ലെങ്കിൽ
    വീണടിയും ഞാനീ മണ്ണിൽ

    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

  • ചുംബനപ്പൂ കൊണ്ടു മൂടി

    ചുംബനപ്പൂ കൊണ്ടു മൂടി.. എന്റെ
    തമ്പുരാട്ടീ നിന്നെ ഉറക്കാം...
    ഉണ്മതൻ ഉണ്മയാം കണ്ണുനീർ...
    ഉണ്മതൻ ഉണ്മയാം കണ്ണുനീരനുരാഗ-
    ത്തേനെന്നു ചൊല്ലി ഞാനൂട്ടാം..
    തേനെന്നു ചൊല്ലി ഞാനൂട്ടാം...

    കാണുന്ന സ്വപ്നങ്ങൾ എല്ലാം ഫലിച്ചാൽ
    കാലത്തിൻ കൽ‌പ്പനയ്ക്കെന്തു മൂല്യം..
    നമ്മുടെ ഭാജനം എന്നും നിറഞ്ഞാൽ
    നാരായണനെന്തിനമ്പലങ്ങൾ..
    നെടുവീർപ്പും ഞാനിനി പൂമാലയാക്കും..
    ഗദ്ഗദങ്ങൾ പോലും പ്രാർത്ഥനയാക്കും...
    ഗദ്ഗദങ്ങൾ പോലും പ്രാർത്ഥനയാക്കും...

    കത്തിയെരിയുമീ ഗ്രീഷ്മത്തിനക്കരെ
    പൂക്കാലമുണ്ടായിരിക്കാം...
    മങ്ങിയ നിൻ മനം വീണ്ടും തെളിഞ്ഞതിൽ
    പൂർണ്ണബിംബം പതിഞ്ഞേക്കാം..
    അന്നോളം നീയെന്റെ മകളായിരിക്കും..
    അല്ലലറിയാത്ത കുഞ്ഞായിരിക്കും...
    അല്ലലറിയാത്ത കുഞ്ഞായിരിക്കും...

     

     

    .

  • താരകരൂപിണീ

    താരകരൂപിണീ നീയെന്നുമെന്നുടെ
    ഭാവന രോമാഞ്ചമായിരിക്കും
    ഏകാന്ത ചിന്തതൻ‍ ചില്ലയിൽ പൂവിടും
    എഴിലം പാലപ്പൂവായിരിക്കും
    താരകരൂപിണീ.....

    നിദ്രതൻനീരദ നീലവിഹായസ്സിൽ
    നിത്യവും നീ പൂത്തു മിന്നിനിൽക്കും
    സ്വപ്നനക്ഷത്രമേ നിൻചിരിയിൽ സ്വർഗ-
    ചിത്രങ്ങളെന്നും ഞാൻ കണ്ടുനിൽക്കും
    താരകരൂപിണീ.....

    കാവ്യവൃത്തങ്ങളിലോമനേ നീ നവ-
    മാകന്ദമഞ്ജരി ആയിരിക്കും
    എൻ‌മണിവീണതൻ രാഗങ്ങളിൽ സഖി
    സുന്ദര മോഹനമായിരിക്കും
    താരകരൂപിണീ.....

    ഈ ഹർഷവർഷ നിശീഥിനിയിൽ നമ്മൾ
    ഈണവും താളവുമായിണങ്ങി
    ഈ ജീവസംഗമ ധന്യത കാണുവാൻ
    ഈരേഴുലകും അണിഞ്ഞൊരുങ്ങി

    താരകരൂപിണീ നീയെന്നുമെന്നുടെ
    ഭാവന രോമാഞ്ചമായിരിക്കും
    ഏകാന്ത ചിന്തതൻ‍ ചില്ലയിൽ പൂവിടും
    എഴിലം പാലപ്പൂവായിരിക്കും
    താരകരൂപിണീ.....

  • അനുരാഗിണീ ഇതാ എൻ

    അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ
    ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ
    അണിയൂ.. അണിയൂ.. അഭിലാഷ പൂർണ്ണിമേ
    { അനുരാഗിണീ ഇതാ എൻ }

    കായലിൻ പ്രഭാത ഗീതങ്ങൾ കേൾക്കുമീ തുഷാര മേഘങ്ങൾ {കായലിൻ}
    നിറമേകും ഒരു വേദിയിൽ
    കുളിരോലും ശുഭ വേളയിൽ
    പ്രിയതേ.. മമ മോഹം നീയറിഞ്ഞൂ മമ മോഹം നീയറിഞ്ഞൂ
    { അനുരാഗിണീ ഇതാ എൻ }

    മൈനകൾ പദങ്ങൾ പാടുന്നൂ
    കൈതകൾ വിലാസമാടുന്നൂ
    {മൈനകൾ}

    കനവെല്ലാം കതിരാകുവാൻ
    എന്നുമെന്റെ തുണയാകുവാൻ
    വരദേ..
    അനുവാദം നീ തരില്ലേ
    അനുവാദം നീ തരില്ലേ
    { അനുരാഗിണീ ഇതാ എൻ }

  • ഹൃദയവാഹിനീ ഒഴുകുന്നു നീ

    ഹൃദയവാഹിനീ... ഒഴുകുന്നു നീ

    മധുരസ്നേഹ തരംഗിണിയായ് മധുരസ്നേഹതരംഗിണിയായ്

    കാലമാമാകാശ ഗോപുരനിഴലിൽ

    കാലമാമാകാശ ഗോപുരനിഴലിൽ

    കല്പനതൻ കളകാഞ്ചികൾ ചിന്തി

    കല്പനതൻ കളകാഞ്ചികൾ ചിന്തി

    ഹൃദയവാഹിനീ ഒഴുകുന്നു നീ

    മധുരസ്നേഹ തരംഗിണിയായ് മധുരസ്നേഹതരംഗിണിയായ്

     

    അച്ഛനാം മേരുവിൽ നീയുൽഭവിച്ചൂ

    അമ്മയാം താഴ്വര തന്നിൽ വളർന്നു

    അച്ഛനാം മേരുവിൽ നീയുൽഭവിച്ചൂ

    അമ്മയാം താഴ്വര തന്നിൽ വളർന്നു

    അടുത്ത തലമുറ കടലായിരമ്പീ

    ആവേശമാർന്നു നീ തുള്ളിത്തുളുമ്പി

    മുന്നോട്ട്..മുന്നോട്ട്...

    സ്നേഹപ്രവാഹിനീ മുന്നോട്ട് മുന്നോട്ട്

    ഹൃദയവാഹിനീ ഒഴുകുന്നു നീ

    മധുരസ്നേഹ തരംഗിണിയായ്

    മധുരസ്നേഹ തരംഗിണിയായ്

     

    ബന്ധനമെന്നത് തടവാണെങ്കിലും

    ബന്ധുരമാണതിന്നോർമ്മകൾ പോലും

    ബന്ധനമെന്നത് തടവാണെങ്കിലും

    ബന്ധുരമാണതിന്നോർമ്മകൾ പോലും

    നാളെയെ പുണരാൻ മുന്നോട്ടൊഴുകും

    ഇന്നലെ പിന്നിൽ തേങ്ങിയൊതുങ്ങും മുന്നോട്ട്..മുന്നോട്ട്...

    സ്നേഹപ്രവാഹിനീ മുന്നോട്ട് മുന്നോട്ട്

    ഹൃദയവാഹിനീ ഒഴുകുന്നു നീ

    മധുരസ്നേഹ തരംഗിണിയായ്

    മധുരസ്നേഹതരംഗിണിയായ്

    ഹൃദയവാഹിനീ ഒഴുകുന്നു നീ

    ഒഴുകുന്നു നീ ഒഴുകുന്നു നീ

  • ബന്ധുവാര് ശത്രുവാര് - F

    ബന്ധുവാര് ശത്രുവാര് 
    ബന്ധനത്തിന്‍ നോവറിയും 
    കിളിമകളെ പറയൂ 
    അരങ്ങത്തു ബന്ധുക്കൾ - അവര്‍ അണിയറയില്‍ ശത്രുക്കള്‍ 
    ബന്ധുവാര് ശത്രുവാര് 
    ബന്ധനത്തിന്‍ നോവറിയും കിളിമകളെ പറയൂ 
    ബന്ധുവാര് ശത്രുവാര് 

    മനസ്സിന്‍ കണ്ണാടി മുഖമെന്നു പഴമൊഴി 
    മനസ്സിനെ മറയ്ക്കുന്നു മുഖമെന്നു പുതുമൊഴി 
    പുറമേ പുഞ്ചിരിയുടെ പൂമാലകള്‍ എറിയുന്നു
    അകമേ കുടിപ്പകയുടെ തീജ്വാലകള്‍ എരിയുന്നൂ 
    ഇവിടെ ജ്യേഷ്ഠനാര് അനുജനാര് കിളിമകളെ 
    ഇവിടെ അച്ഛനാര് മകനാര് കിളിമകളെ 
    എല്ലാം പണം നടത്തും ഇന്ദ്രജാലപ്രകടനങ്ങള്‍
    എല്ലാം പണം നടത്തും ഇന്ദ്രജാലപ്രകടനങ്ങള്‍
     ബന്ധുവാര് ശത്രുവാര് 
    ബന്ധനത്തിന്‍ നോവറിയും കിളിമകളെ പറയൂ 
    ബന്ധുവാര് ശത്രുവാര് 

    അകലെ കാണുമ്പോള്‍ സുന്ദരമാം മന്ദിരം 
    അകപ്പെട്ട ഹൃദയങ്ങള്‍ക്കതുതാന്‍ കാരാഗൃഹം
    നിലകള്‍ എണ്ണുവതില്‍ കഥ എന്ത് പൊരുളെന്ത്‌ 
    ഹൃദയലയം കാണും കുടിലേ മണിമാളിക 
    ഇവിടെ സ്നേഹമെന്നാല്‍ സ്വര്‍ണ്ണമാണു കിളിമകളെ 
    പ്രണയവും പരിണയവും വ്യാപാരം കിളിമകളെ 
    എല്ലാം പണം നടത്തും ഇന്ദ്രജാലപ്രകടനങ്ങള്‍ 
    എല്ലാം പണം നടത്തും ഇന്ദ്രജാലപ്രകടനങ്ങള്‍
    ബന്ധുവാര് ശത്രുവാര് 
    ബന്ധനത്തിന്‍ നോവറിയും കിളിമകളെ പറയൂ 
    ബന്ധുവാര് ശത്രുവാര് 
    ബന്ധുവാര് ശത്രുവാര്

  • പാടാത്ത വീണയും പാടും

    പാടാത്ത വീണയും പാടും
    പ്രേമത്തിൻ ഗന്ധർവ വിരൽ തൊട്ടാൽ
    പാടാത്ത മാനസവീണയും പാടും 

    സ്വപ്നങ്ങളാൽ പ്രേമസ്വർഗ്ഗങ്ങൾ തീർക്കുന്ന
    ശില്പിയാണീ മോഹ നവയൗവ്വനം
    നീലമലർമിഴി തൂലിക കൊണ്ടെത്ര
    നിർമ്മലമന്ത്രങ്ങൾ നീയെഴുതീ
    ഓ..ഓ..മറക്കുകില്ലാ - മറക്കുകില്ലാ
    ഈ ഗാനം നമ്മൾ മറക്കുകില്ലാ
    (പാടാത്ത..)

    ചിന്തകളിൽ രാഗചന്ദ്രികചാലിച്ച
    മന്ദസ്മിതം തൂകി വന്നവളേ
    ജന്മാന്തരങ്ങൾ കഴിഞ്ഞാലുമിങ്ങനെ
    നമ്മളൊന്നാകുമീ ബന്ധനത്താൽ
    ഓ...ഓ... അകലുകില്ലാ - അകലുകില്ലാ
    ഇനിയും ഹൃദയങ്ങളകലുകില്ലാ 

    പാടാത്ത വീണയും പാടും
    പ്രേമത്തിൻ ഗന്ധർവ വിരൽ തൊട്ടാൽ
    പാടാത്ത മാനസവീണയും പാടും 

     

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ദേവാസുരം ചൊവ്വ, 27/07/2021 - 22:50
ദേവാസുരം ചൊവ്വ, 20/07/2021 - 17:15
ദേവാസുരം ചൊവ്വ, 20/07/2021 - 10:29
ദേവാസുരം ചൊവ്വ, 20/07/2021 - 10:22 അഭിനേതാവ് ചേർത്തു
ദേവാസുരം ചൊവ്വ, 20/07/2021 - 10:21