gaia ubuntu

gaia ubuntu's picture

എന്റെ പ്രിയഗാനങ്ങൾ

  • എന്നു നിന്നെ കണ്ടു ഞാൻ

    ആ.. ആ.. ആ..

    എന്നു നിന്നെ കണ്ടു ഞാന- ന്നെൻ ഹൃദയം പാടി..

    എന്നു നിന്നെ കണ്ടു ഞാന- ന്നെൻ ഹൃദയം പാടി..

    സ്വര്‍ണ്ണവര്‍ണ്ണ പക്ഷിയെ- പ്പോല്‍ എന്‍ ഹൃദയം പാടീ...

    നിന്നെ ഞാന്‍ ഓമലേ സ്നേഹിക്കുന്നു

    നിന്നെ ഞാന്‍ ഓമനേ സ്നേഹിക്കുന്നു...

    ആ... ആ... എന്നു നിന്നെ കണ്ടു ഞാന- ന്നെന്‍ ഹൃദയം പാടി...

     

    കായ്മണികള്‍ കാറ്റിലാടും ഈ ഒലീവിന്‍ തോപ്പില്‍

    കാതരേ..  കാതരേ നീ വന്നു നില്‍പ്പൂ കാവ്യഭംഗി പോലേ..

    എന്‍ മനസ്സില്‍ നിന്‍ മനസ്സില്‍ സ്പന്ദിതമാം മന്ത്രം

    എന്റെ ഗിറ്റാര്‍ തന്ത്രികളില്‍ ഇന്നു ഞാന്‍ പകര്‍ന്നൂ..

    നിന്നെ ഞാന്‍ ഓമലേ സ്നേഹിക്കുന്നൂ.. നിന്നെ ഞാന്‍ ഓമനേ...

     

    ചന്ദനം കടഞ്ഞെടുത്ത പാദുകങ്ങള്‍ ചാര്‍ത്തീ..

    ചഞ്ചലിത പാദയായ്‌ ഓമനേ വരുമ്പോള്‍ ..

    ഈ മരങ്ങള്‍ പൂ ചൊരിയാന്‍ കാത്തു നില്‍ക്കും പോലെ

    ഈ ഹരിതഛായകള്‍ പാട്ടു പാടും പോലേ..

    നിന്നെ ഞാന്‍ ഓമലേ സ്നേഹിക്കുന്നൂ..

    നിന്നെ ഞാന്‍ ഓമനേ സ്നേഹിക്കുന്നൂ....

  • താരം വാൽക്കണ്ണാടി നോക്കി

    ആ... ആ... ആ...
    താരം വാൽക്കണ്ണാ‍ടി നോക്കി
    നിലാവലിഞ്ഞ രാവിലേതോ
    താരം വാൽക്കണ്ണാ‍ടി നോക്കി
    നിലാവുചൂടി ദൂരെ ദൂരെ ഞാനും
    വാൽക്കണ്ണാ‍ടി നോക്കി

    മഞ്ഞണിഞ്ഞ മലരിയിൽ
    നിനവുകൾ മഞ്ഞളാടി വന്ന നാൾ (മഞ്ഞണിഞ്ഞ)
    ഇലവങ്കം പൂക്കും വനമല്ലിക്കാവിൽ (2)
    പൂരം കൊടിയേറും നാൾ
    ഈറൻ തുടിമേളത്തൊടു ഞാനും
    (വാൽക്കണ്ണാ‍ടി)

    നൂറു പൊൻ‌തിരി നീട്ടിയെൻ
    മണിയറ വാതിലോടാമ്പൽ നീക്കി ഞാൻ (നൂറു പൊൻ‌തിരി)
    ഇലക്കുറി തൊട്ടു കണിക്കുടം തൂവി (2)
    ഇല്ലം നിറ ഉള്ളം നിറ
    മാംഗല്യം പൊഴിയുമ്പോൾ നമ്മൾ
    ആ... ആ... ആ‍... നമ്മൾ
    (വാൽക്കണ്ണാടി)

  • പൂമെത്തപ്പുറത്തു നിന്നെ ഞാൻ

    പൂമെത്തപ്പുറത്തു ഞാൻ നിന്നെ കിടത്തും
    പൊന്നാഭരണമെല്ലാം അഴിച്ചു വയ്ക്കും
    ഓമൽ തളിരുടലിൽ കസ്തൂരി ചാറു പുരട്ടും
    രാമച്ച വിശറിയാൽ വീശും
    നിന്നെ രാമച്ച വിശറിയാൽ വീശും
    (പൂമെത്ത..)

    ചെഞ്ചോരി വായ്‌ മലരിൽ ചെന്തൊണ്ടി ചുണ്ടുകളിൽ
    പുഞ്ചിരി പാലമൃതം ഒഴുകുമ്പോൾ
    ശൃംഗാരം പദം പാടി മെയ്യാകെ കരം തലോടി
    തങ്കമേ നിന്നെ തങ്കമേ നിന്നെ
    തങ്കക്കുടമേ നിന്നെ...പറയൂല..ബാക്കി പറയൂല..
    ഉം..ഉം... (പൂമെത്ത..)

    കുന്തള കെട്ടഴിയും തൂമുല്ല പൂ പൊഴിയും
    കുങ്കുമക്കുറി എന്നിൽ പതിയും
    ശ്വേതകണങ്ങളൂറും നാണം നിൻ കണ്ണു മൂടും
    തങ്കമേ നിന്നെ ..തങ്കമേ നിന്നെ..
    തങ്കക്കുടമേ നിന്നെ..പറയൂല..ബാക്കി പറയൂല..
    ഉം..ഉം... (പൂമെത്ത..)

Entries

Post datesort ascending
Film/Album പത്താം ക്ലാസ്സിലെ പ്രണയം വ്യാഴം, 14/09/2017 - 22:34
പാട്ടിന്റെ അനുബന്ധ വർത്തമാനം കളിത്തോഴനിലെ സൗരാഷ്ട്രബന്ധം വ്യാഴം, 02/02/2017 - 22:29

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ഒരു പത്താം ക്ലാസ്സിലെ പ്രണയം വ്യാഴം, 14/09/2017 - 22:34