Akhil K Nair

Akhil K Nair's picture

AkhilK

എന്റെ പ്രിയഗാനങ്ങൾ

  • തീരമേ തീരമേ

    ശന്തിരപ്പുതുനാരിയിന്മനം 
    കൊള്ളെ ജോറില് വാ മാരനെ 
    ശോഭിയിൽ ശുടർ വന്തെരിന്തും 
    തെളിവൊടെ മാരാ
    രസമൊടെ വാ..

    തീരമേ.. തീരമേ.. നീറുമലകടലാഴമേ
    ദൂരമേ ഹൃദയദ്വീപിലുദിച്ച ശോണ രൂപനെൻ സൂര്യനേ..
    തീക്ഷ്ണമായ് പുൽക കിരണകരങ്ങളാൽ
    ഇവളെ നീ.. ആകാശമേ..
    കഥയിലെ ഹൂറിയോ ഞാൻ? 
    കടൽനടുക്കോ നിൻറെ മരതകഗൃഹം?
    കരുതിവെച്ചോ നീയെനിക്കായ് ഈ അപരിചിതപുരം?
    ഇവിടമോ ശരണാലയം? നീ തരും കരുണാകരം?
    നമ്മളെത്തിയ പവിഴദ്വീപഹൃദം? 
    തേടിയ തീരം ദൂരം?

    ശന്തിരപ്പുതുനാരിയിന്മനം 
    കൊള്ളെ ജോറില് വാ മാരനെ 
    ശോഭിയിൽ ശുടർ വന്തെരിന്തും 
    തെളിവൊടെ മാരാ
    രസമൊടെ വാ..

    രാവിവൾ പകലിനെ സ്നേഹാന്ധമാം
    ജ്വലൽസൂര്യനാൽ മീളിടുമ്പൊഴെൻ
    പ്രാണനിൽ പകരുമിരമ്പക്കടൽ
    ചിരം നീ, പെരുങ്കടലനുരാഗമേ..
    ഒരേ രാഗതാളങ്ങളാൽ നീർന്നിതാ
    മിനിക്കോയ് തീരങ്ങൾ താരാട്ടായ്
    പുലർകാറ്റായി നീ
    അരികിൽ ഞാനറിയാതാലോലമായ്

    കഥയിലെ ഹൂറിയെന്നെ കാത്തിരുന്നു നിൻറെ മരതകഗൃഹം
    കരുതിവെച്ചൂ നീയെനിക്കായ് സ്വപ്ന മധുരിതപുരം
    ഇവിടെ നിൻ പ്രണയാലയം എൻറെ പ്രാർത്ഥനയായിടം
    നമ്മളെത്തിയ പവിഴദ്വീപഹൃദം
    തേടിയ തീരം ദൂരം

    തീരമേ.. തീരമേ.. നീറുമലകടലാഴമേ
    ദൂരമേ ഹൃദയദ്വീപിലുദിച്ച ശോണ രൂപനെൻ സൂര്യനേ..
    തീക്ഷ്ണമായി പുൽക കിരണകരങ്ങളാൽ
    ഇവളെ നീ...

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
തീരമേ തീരമേ ചൊവ്വ, 03/08/2021 - 10:47
നീലാകാശം വ്യാഴം, 24/06/2021 - 18:45
മിഴിയിൽ മിഴിയിൽ വ്യാഴം, 24/06/2021 - 18:44
പ്രണയമണിത്തൂവൽ - F വ്യാഴം, 24/06/2021 - 18:42
പ്രിയനു മാത്രം ഞാൻ തരാം വ്യാഴം, 24/06/2021 - 18:41
ചാന്തു കുടഞ്ഞൊരു സൂര്യൻ വെള്ളി, 18/06/2021 - 18:00
താമരയും സൂര്യനും വ്യാഴം, 17/06/2021 - 18:32
തമ്മിൽ തമ്മിൽ കാണുന്നുണ്ടെന്നാലും വ്യാഴം, 17/06/2021 - 18:31
വെണ്ണിലാചന്ദനക്കിണ്ണം - D വ്യാഴം, 17/06/2021 - 18:28
കോലക്കുഴൽ വിളികേട്ടോ Sun, 13/06/2021 - 20:15
ഒരു വേനൽ പുഴയിൽ വ്യാഴം, 10/06/2021 - 18:43
ശിശിരകാല മേഘമിഥുന ബുധൻ, 09/06/2021 - 18:01