കൃഷ്ണചന്ദ്രൻ
സ്വദേശം മലപ്പുറം ജില്ലയിലെ നിലമ്പൂർ. 1974 ൽ ഇറങ്ങിയ രതിനിർവേദം സിനിമയിലെ പപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് കൃഷ്ണചന്ദ്രൻ മലയാള ചലച്ചിത്ര ലോകത്തേക്ക് കടക്കുന്നത്. അച്ഛന് നാരായണരാജ കൃഷിവകുപ്പില്‍ ജോയിന്റ് ഡയറക്ടറായിരുന്നു. നിലമ്പൂര്‍ കോവിലകത്തെ നളിനിരാജയാണ് അമ്മ. നിലമ്പൂര്‍ ഗവണ്മെന്റ് മാനവേദന് ഹൈസ്കൂളിലായിരുന്നു പത്താംക്ളാസ് വരെ പഠനം. ചിറ്റൂർ കോളേജിൽ ബി എ മ്യൂസിക്കിൽ ഒന്നാം റാങ്ക് ഹോൾഡർ. മദ്രാസില്‍ എം. എ. മ്യൂസിക്കിന് ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കിയില്ല. 1981-ൽ മണിയൻപിള്ള അഥവാ മണിയൻപിള്ളയിലെ അരുതേ അരുതേ എന്നെ തല്ലരുതേ എന്ന ഗാനം പാടി പിന്നണിഗായകന്‍ ആയി. ഐ വി ശശിയുടെ 'ഈ നാട്' എന്ന സിനിമയിലൂടെ വീണ്ടും അഭിനയരംഗത്ത് സജീവമായി. ശക്തി, ഉണരൂ, യുവജനോത്സവം, ബെൽറ്റ് മത്തായി, സന്ധ്യക്കെന്തിനു സിന്ദൂരം അങ്ങനെ നിരവധി സിനിമകളിൽ അഭിനയിച്ചു.
1994 ൽ കാബൂളിവാലയിൽ വിനീതിനും 1997 ൽ അനിയത്തിപ്രാവിൽ കുഞ്ചാക്കോ ബോബനും വേണ്ടി ഡബ് ചെയ്തതിനു മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു. ഗായകൻ, അഭിനേതാവ്, ഡബ്ബിംഗ് ആർട്ടിസ്റ്റ്, അവതാരകൻ കൂടാതെ അമൃത ടി വി ചാനലിന്റെ ചീഫ് എക്സിക്യൂട്ടീവ് കൂടിയാണിപ്പോൾ കൃഷ്ണചന്ദ്രൻ.
സിനിമ രംഗത്ത് സജീവമായ അഭിനേത്രി വനിതയാണ് ഭാര്യ. മകൾ അമൃതവർഷിണി.
ഫേസ്ബുക്ക് പ്രൊഫൈൽ
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
ആനന്ദം പരമാനന്ദം | മാഷ് | ഷാഫി | 2022 |
ആർട്ടിസ്റ്റ് | ഗായത്രിയുടെ അച്ഛൻ | ശ്യാമപ്രസാദ് | 2013 |
ഇരട്ടിമധുരം | രാമു | ശ്രീകുമാരൻ തമ്പി | 1982 |
ഈനാട് | ശശി | ഐ വി ശശി | 1982 |
ഉണരൂ | ജോൺ | മണിരത്നം | 1984 |
ഒമേഗ | ബിനോയ് ജോർജ്ജ് | 2013 | |
ഓർക്കുക വല്ലപ്പോഴും | പാറുവിന്റെ അച്ഛൻ മാരാർ | സോഹൻലാൽ | 2008 |
ഓർമ്മയ്ക്കായി | വിഷ്ണു നമ്പൂതിരി | ഭരതൻ | 1982 |
കാന്തവലയം | ലയണൽ | ഐ വി ശശി | 1980 |
കിണർ | എം എ നിഷാദ് | 2018 | |
കൗമാരപ്രായം | കെ എസ് ഗോപാലകൃഷ്ണൻ | 1979 | |
ചിലപ്പോൾ പെൺകുട്ടി | പ്രസാദ് നൂറനാട് | 2019 | |
ദീപാരാധന | വിജയാനന്ദ് | 1983 | |
നാം | ശ്രീധരൻ വാരിയർ | ജോഷി തോമസ് പള്ളിക്കൽ | 2018 |
ബെൽറ്റ് മത്തായി | കാദറുകുട്ടി | ടി എസ് മോഹൻ | 1983 |
യുവജനോത്സവം | ഓമനക്കുട്ടൻ | ശ്രീകുമാരൻ തമ്പി | 1986 |
രതിനിർവേദം | പപ്പു | ഭരതൻ | 1978 |
രാത്രികൾ നിനക്കു വേണ്ടി | അലക്സ് | 1979 | |
രാപ്പാടികളുടെ ഗാഥ | കെ ജി ജോർജ്ജ് | 1978 | |
റോക്ക്സ്റ്റാർ | വി കെ പ്രകാശ് | 2015 |
ആലപിച്ച ഗാനങ്ങൾ
ശബ്ദം കൊടുത്ത ചിത്രങ്ങൾ
സിനിമ | സംവിധാനം | വര്‍ഷം | ശബ്ദം സ്വീകരിച്ചത് |
---|---|---|---|
അനിയത്തിപ്രാവ് | ഫാസിൽ | 1997 | കുഞ്ചാക്കോ ബോബൻ |
അയാൾ കഥയെഴുതുകയാണ് | കമൽ | 1998 | കൃഷ്ണ |
അർത്ഥന | ഐ വി ശശി | 1993 | വിനീത് |
ആന്ദോളനം | ജഗദീഷ് ചന്ദ്രൻ | 2001 | അനൂപ് കെ |
ഇതാ ഒരു സ്നേഹഗാഥ | ക്യാപ്റ്റൻ രാജു | 1997 | |
ഇത്തിരിപ്പൂവേ ചുവന്നപൂവേ | ഭരതൻ | 1984 | റഹ്മാൻ |
ഇന്ദ്രപ്രസ്ഥം | ഹരിദാസ് | 1996 | |
ഇന്ദ്രിയം | ജോർജ്ജ് കിത്തു | 2000 | |
ഇഷ്ടമാണ് നൂറുവട്ടം | സിദ്ദിഖ് ഷമീർ | 1996 | |
ഋതുഭേദം | പ്രതാപ് പോത്തൻ | 1987 | വിനീത് |
എന്നു നാഥന്റെ നിമ്മി | സാജൻ | 1986 | റഹ്മാൻ |
എന്നെന്നും കണ്ണേട്ടന്റെ | ഫാസിൽ | 1986 | സംഗീത് |
ഒന്നാം രാഗം | എ ശ്രീകുമാർ | 2003 | |
കണ്ണെഴുതി പൊട്ടുംതൊട്ട് | ടി കെ രാജീവ് കുമാർ | 1999 | |
കമലദളം | സിബി മലയിൽ | 1992 | |
കാണാമറയത്ത് | ഐ വി ശശി | 1984 | റഹ്മാൻ |
കാബൂളിവാല | സിദ്ദിഖ്, ലാൽ | 1994 | വിനീത് |
കിംഗ് സോളമൻ | ബാലു കിരിയത്ത് | 1996 | |
കേരളാഹൗസ് ഉടൻ വില്പനയ്ക്ക് | താഹ | 2003 | ജയസൂര്യ |
കൗശലം | ടി എസ് മോഹൻ | 1993 |
Edit History of കൃഷ്ണചന്ദ്രൻ
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
1 Sep 2014 - 20:25 | Neeli | added profile details |
6 Jul 2014 - 23:16 | Neeli | added photo |
26 Feb 2009 - 01:25 | tester |
- മുൻപത്തേതു്
- 2 of 2