അയ്യയ്യോ അമ്മാവി

അയ്യയ്യോ അമ്മാവി വിരുന്നു വന്നപ്പോൾ
പൈപ്പെന്ന കുഴലിൽ വെള്ളമില്ലാതായ്....
അമ്മാവിയമ്മയ്ക്ക്‌ കോപം വന്നല്ലോ.... 
എന്താണെന്ന് നോക്കുമ്പോഴോ 
അറിയുന്നു സമരം....(2)
വഴിയിൽ പോയി നോക്കി 
തെരുവിൽ പോയി നോക്കി (2)
എങ്ങും ഒറ്റത്തുള്ളി വെള്ളം കണ്ടില്ല 

(അയ്യയ്യോ....................സമരം)

മൂപ്പത്തിയാരുടെ കോളു മാറുന്നു...
നഗരത്തിൽ നിന്നുടൻ പോകാൻ നോക്കുന്നു...
ഗ്രാമത്തിലേക്കുള്ള വണ്ടി നോക്കുന്നു... (2) 
പാദം നൊന്തുനൊന്ത്‌ 
ബസ്സും കാത്തുനിന്ന്... (2) 
കാത്തു നിന്ന് നിന്ന് രാത്രിയായല്ലോ....

(അയ്യയ്യോ....................സമരം)

നാലഞ്ചു നാളേയ്ക്ക് കറണ്ടുമില്ലെന്ന്....
ആകാശവാണിയിൽ വാർത്ത കേൾക്കുന്നു... 
തിരിയെ വീടും നോക്കി മെല്ലെ മെല്ലെ നീങ്ങുന്നു.... (2)
കുറ്റാക്കൂരിരുട്ടിൽ  ഒറ്റയ്ക്കായമ്മാവി... (2)
തപ്പിത്തടഞ്ഞൊടുവിൽ കാലുമൊടിഞ്ഞു.... (പല്ലവി)

(അയ്യയ്യോ....................സമരം)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ayyayyo ammavi

Additional Info

Year: 
1986

അനുബന്ധവർത്തമാനം