പണ്ടൊരു മുക്കുവൻ

 

പണ്ടൊരു മുക്കുവൻ വലവീശി
വലയിൽ പെട്ടൊരു ചെറുമത്സ്യം
പളുങ്കു പോലെ പവിഴം പോലെ
വലയിൽ പിടഞ്ഞൊരു ചെറുമത്സ്യം
സ്വർണ്ണച്ചെറുമത്സ്യം

മത്സ്യത്തെ മുക്കുവനെടുത്തപ്പോൾ
മനസ്സു നൊന്തതു മന്ത്രിച്ചൂ
കനിവാർന്നു നീയെന്നെ വിട്ടയക്കൂ
പകരം നീ ഒരു വരം ചോദിക്കൂ

മുക്കുവപ്പെണ്ണുപദേശിച്ചൂ
മുക്കുവനൊരു പുര ചോദിച്ചൂ
പെണ്ണിനു തൃപ്തി വരാഞ്ഞിട്ട്
പിന്നൊരു കൊട്ടാരം ചോദിച്ചൂ

കൊട്ടാരക്കെട്ടിലിരുന്നിട്ടും
മുക്കുവപ്പെണ്ണ് ചിരിച്ചില്ലാ
അതു കണ്ട് മുക്കുവൻ ദുഃഖിച്ചു
അവളോട് കാരണം ചോദിച്ചു

കടലായ കടലൊക്കെ വറ്റിച്ച്
കനകം കൊണ്ടായിരം കൊട്ടാരം
മുക്കുവപ്പെണ്ണിന്റെ പുതുമോഹം
മുക്കുവൻ മത്സ്യത്തെയറിയിച്ചു

അതു കേട്ടു മത്സ്യത്തിൻ മിഴി ചുവന്നു
അലറിക്കൊണ്ടലകടൽ പാഞ്ഞു വന്നൂ
കരയിടിഞ്ഞവിടെല്ലാം കടൽ പരന്നൂ
കരകാണാമോഹങ്ങൾ കരഞ്ഞു പാഞ്ഞു
(പണ്ടൊരു....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pandoru Mukkuvan

Additional Info

അനുബന്ധവർത്തമാനം