ആയിരം മുഖങ്ങൾ ഞാൻ കണ്ടൂ

ആയിരം മുഖങ്ങൾ ഞാൻ കണ്ടു
ആയിരവും പൊയ്മുഖങ്ങളായിരുന്നു
ആയിരം സ്വപ്നങ്ങൾ ഞാൻ കണ്ടു
ആയിരവും വിരസങ്ങളായിരുന്നു
ആയിരം മുഖങ്ങൾ ഞാൻ കണ്ടു
ആയിരവും പൊയ്മുഖങ്ങളായിരുന്നു

തീകെടാത്ത മനസ്സുമായ്
നമ്മളീ ഭൂമിയിൽ തിരയുന്ന ശ്രീകോവിൽ
സത്യത്തിൻ തിരികത്തും ശ്രീകോവിൽ
അഭിഷേകമില്ലാതെ നൈവേദ്യമില്ലാതെ
അടഞ്ഞേ കിടക്കുന്നൂ
മനുഷ്യനും സത്യത്തിനും വിലയിടിഞ്ഞൂ
വിലയിടിഞ്ഞൂ
ആയിരം മുഖങ്ങൾ ഞാൻ കണ്ടു
ആയിരവും പൊയ്മുഖങ്ങളായിരുന്നു

ചന്ദ്രമദം പൊഴിയുമ്പോൾ മണ്ണിൽനിന്നുണരും
ചിറകുള്ള സ്വപ്നങ്ങൾ പൊന്നിതൾ
ചിറകുള്ള സ്വപ്നങ്ങൾ
കവിളത്തു കൈനഖക്കലപോലുമണിയാതെ
കൊഴിഞ്ഞേ കിടക്കുന്നൂ
മനുഷ്യനും പുഷ്പങ്ങൾക്കും വിലയിടിഞ്ഞൂ
വിലയിടിഞ്ഞൂ

ആയിരം മുഖങ്ങൾ ഞാൻ കണ്ടു
ആയിരവും പൊയ്മുഖങ്ങളായിരുന്നു
ആയിരം സ്വപ്നങ്ങൾ ഞാൻ കണ്ടു
ആയിരവും വിരസങ്ങളായിരുന്നു
ആയിരം മുഖങ്ങൾ ഞാൻ കണ്ടു
ആയിരവും പൊയ്മുഖങ്ങളായിരുന്നു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
2
Average: 2 (1 vote)
Aayiram mughangal

Additional Info

അനുബന്ധവർത്തമാനം