അന്തിമലരികൾ പൂത്തു പൂത്തു

അന്തിമലരികൾ പൂത്തു പൂത്തു
സന്ധ്യാദീപം കസവുടുത്തു
തങ്കപ്പുലിനഖമോതിരം മൂടും
രണ്ടാം മുണ്ടുമായ് രാത്രി വന്നു
അന്തിമലരികൾ പൂത്തു പൂത്തു
സന്ധ്യാദീപം കസവുടുത്തു

നിശ്ശബ്ദപുഷ്പം ചോദിച്ചു
നീയാരു നീയാരു സോമലതേ
തിങ്കൾ പറഞ്ഞു ലജ്ജാലോലയാം
നിന്നെ കാണാൻ വന്നു ഞാൻ
അന്തിമലരികൾ പൂത്തു പൂത്തു
സന്ധ്യാദീപം കസവുടുത്തു

ഏകാന്തപുഷ്പം ചോദിച്ചു
എന്നോടെന്തിനീ മൂകരാഗം
തിങ്കൾ പറഞ്ഞു നിന്റെയീ മൗനം
സംഗീതമാക്കാൻ ഞാൻ വന്നു
അന്തിമലരികൾ പൂത്തു പൂത്തു
സന്ധ്യാദീപം കസവുടുത്തു

ഗ്രാമീണപുഷ്പത്തിൻ ഗാനത്തിൽ
പ്രേമസൗരഭ്യം നിറഞ്ഞു നിന്നു
പൊന്നൊളിത്തിങ്കളിൻ
കൈവലയങ്ങളിൽ
പൂവിന്റെ നാണമൊതുങ്ങി നിന്നു

അന്തിമലരികൾ പൂത്തു പൂത്തു
സന്ധ്യാദീപം കസവുടുത്തു
തങ്കപ്പുലിനഖമോതിരം മൂടും
രണ്ടാം മുണ്ടുമായ് രാത്രി വന്നു
അന്തിമലരികൾ പൂത്തു പൂത്തു
സന്ധ്യാദീപം കസവുടുത്തു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7.75
Average: 7.8 (4 votes)
Anthimalarikal poothu

Additional Info

അനുബന്ധവർത്തമാനം