എങ്ങുനിന്നെങ്ങുനിന്നീ സുഗന്ധം - M

എങ്ങുനിന്നെങ്ങുനിന്നീ സുഗന്ധം എന്നേത്തിരഞ്ഞെത്തുമീ സുഗന്ധം 
എങ്ങുനിന്നെങ്ങുനിന്നീ സുഗന്ധം എന്നേത്തിരഞ്ഞെത്തുമീ സുഗന്ധം 

ജന്മാന്തരങ്ങളില്‍ നിന്നോ ഏതു നന്ദനോദ്യാനത്തില്‍ നിന്നോ 
എങ്ങോ വിരിഞ്ഞൊരു പൂവില്‍ നിന്നോ പൂവിന്‍റെയോമല്‍ക്കിനാവില്‍ നിന്നോ
ഈ നറുംസൗരഭ്യം വന്നു ഈറനിലാവിൽ വന്നു
എങ്ങുനിന്നെങ്ങുനിന്നീ സുഗന്ധം എന്നേത്തിരഞ്ഞെത്തുമീ സുഗന്ധം

അജ്ഞാത ശോകങ്ങള്‍ നീളേ പൂക്കും ആത്മാവിന്‍ നിശ്വാസമെന്നോ 
കാണാത്ത കാനന കന്യകേ നിന്‍ 
പ്രേമത്തിന്‍ ദൂതുമായി ഈ വഴിയേ
ഈ മധുസൗരഭം വന്നു 
ഈ കുളുര്‍കാറ്റില്‍ വന്നു
എങ്ങുനിന്നെങ്ങുനിന്നീ സുഗന്ധം എന്നേത്തിരഞ്ഞെത്തുമീ സുഗന്ധം
എങ്ങുനിന്നെങ്ങുനിന്നീ സുഗന്ധം എന്നേത്തിരഞ്ഞെത്തുമീ സുഗന്ധം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Enguninnengu ninnee sugandham - M

Additional Info

Year: 
1998

അനുബന്ധവർത്തമാനം