എങ്ങുനിന്നെങ്ങുനിന്നീ സുഗന്ധം - D
Music:
Lyricist:
Singer:
Film/album:
എങ്ങുനിന്നെങ്ങുനിന്നീ സുഗന്ധം എന്നേത്തിരഞ്ഞെത്തുമീ സുഗന്ധം
എങ്ങുനിന്നെങ്ങുനിന്നീ സുഗന്ധം എന്നേത്തിരഞ്ഞെത്തുമീ സുഗന്ധം
ജന്മാന്തരങ്ങളില്‍ നിന്നോ ഏതു നന്ദനോദ്യാനത്തില്‍ നിന്നോ
എങ്ങോ വിരിഞ്ഞൊരു പൂവില്‍ നിന്നോ പൂവിന്റെയോമല്‍ക്കിനാവില്‍ നിന്നോ
ഈ നറുംസൗരഭ്യം വന്നു ഈറനിലാവിൽ വന്നു
എങ്ങുനിന്നെങ്ങുനിന്നീ സുഗന്ധം എന്നേത്തിരഞ്ഞെത്തുമീ സുഗന്ധം
അജ്ഞാത ശോകങ്ങള്‍ നീളേ പൂക്കും ആത്മാവിന് നിശ്വാസമെന്നോ
കാണാത്ത കാനന കന്യകേ നിന്
പ്രേമത്തിന് ദൂതുമായി ഈ വഴിയേ
ഈ മധുസൗരഭം വന്നു
ഈ കുളുര്‍കാറ്റില്‍ വന്നു
എങ്ങുനിന്നെങ്ങുനിന്നീ സുഗന്ധം എന്നേത്തിരഞ്ഞെത്തുമീ സുഗന്ധം
എങ്ങുനിന്നെങ്ങുനിന്നീ സുഗന്ധം എന്നേത്തിരഞ്ഞെത്തുമീ സുഗന്ധം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Enguninnengu ninnee sugandham - D
Additional Info
Year:
1998
ഗാനശാഖ: