അഷ്ടനാഗങ്ങളെ കെട്ടിയണിഞ്ഞിട്ട്

അഷ്ടനാഗങ്ങളെ കെട്ടിയണിഞ്ഞിട്ട്
വൃത്തികലർന്നെഴും പന്തലതിൽ
പാലും പൊടിയുമേ പഞ്ചാമൃതക്കളം
നാളികേരം മലർ തേങ്കുഴലും

 

വിധമോരോന്നും ഞാൻ നിങ്ങളുടെ മുൻപിൽ
ആവോളം വെച്ചു ഞാൻ പൂജിക്കുന്നു
കൊട്ടി വിളിച്ചു ഞാൻ പാടുന്ന നേരത്ത്
ഞെട്ടിയുറഞ്ഞെന്റെ കോമരങ്ങൾ

 
കാർക്കോടകന്മാർ പത്മനും പത്മനും
ശങ്കുബലാക്യന്മാർ ഗൂഡൻ താനും
കാളീന്ദിയിൽ വാണ കാളീയൻ താനുമേ
ഐരാവതാന്മണി നാഗങ്ങളും

നിങ്ങളുടെ പാദസന്നിധീയെങ്കിലേ
മങ്ങാതെ ഞാനിതാ കൈതൊഴുന്നേൻ
നിങ്ങളുടെ പാദസന്നിധീയെങ്കിലേ
മങ്ങാതെ ഞാനിതാ കൈതൊഴുന്നേൻ

 

ആടാടൂ ആടൂ നല്ല ആടു നാഗേ
ആടീട്ട് വാഴൂ എന്റെ മണ്ഡലത്തില്
ആടാടൂ ആടൂ നല്ല ആടു നാഗേ
ആടീട്ട് വായോ എന്റെ മണ്ഡലത്തില്
 

അടിയാലേ നാഗം വന്നൂ ആടീടവേ
മുടിയാലേ നാഗം വന്നു മുടിയിഴയേ
അടിയാലേ നാഗം വന്നൂ ആടീടവേ
മുടിയാലേ നാഗം വന്നു മുടിയിഴയേ

 

എത്തറ കളം വേണം തോറ്റങ്ങൾ വേണം
ഈ വണ്ണം വേണ്ടും എന്റെ നാഗത്തിന്
എത്തറ കളം വേണം തോറ്റങ്ങൾ വേണം
ഈ വണ്ണം വേണ്ടും എന്റെ നാഗത്തിന്

 

കൽപ്പിച്ച എണ്ണം പോലെ കളങ്ങൾ തരാം
ഈ വണ്ണം വേണ്ടും എന്റെ നാഗത്തിന്
കൽപ്പിച്ച എണ്ണം പോലെ കളങ്ങൾ തരാം
ഈ വണ്ണം വേണ്ടും എന്റെ നാഗത്തിന്

 

വട്ടവും വാശിയൊന്നും കരുത വേണ്ടാ
ഏവ്വണ്ണം വേണ്ടും എന്റെ നാഗത്തിന്
വട്ടവും വാശിയൊന്നും കരുത വേണ്ടാ
ഏവ്വണ്ണം വേണ്ടും എന്റെ നാഗത്തിന്

 

ഖാണ്ഡവവനം പണ്ട് എരിഞ്ഞ കാലം
ഓടിയൊളിച്ചു എന്റെ കുടത്തിൽ നാഗം
ഖാണ്ഡവവനം പണ്ട് എരിഞ്ഞ കാലം
ഓടിയൊളിച്ചു എന്റെ കുടത്തിൽ നാഗം
 

പുള്ളുവക്കുടം കൊട്ടി മുഴക്കം കേട്ടാൽ
ആടീട്ട് ഓടിയതാ വരുന്നു നാഗം
പുള്ളുവക്കുടം കൊട്ടി മുഴക്കം കേട്ടാൽ
ആടീട്ട് ഓടിയതാ വരുന്നു നാഗം

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ashtanaagangale kettiyaninjittu

Additional Info

Year: 
1985

അനുബന്ധവർത്തമാനം